ദുബൈ – ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിന് ആതിഥേയരായ യുഎഇ ഇന്ന് പാകിസ്ഥാനെ നേരിടും. വിജയിച്ചവർക്ക് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടാവുന്നതിനാൽ ഇരുട്ടിമുകൾക്കും മത്സരം വളരെ നിർണായകമാണ്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തു വെച്ചു നടക്കുന്ന മത്സരം തുടങ്ങുന്നത് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ( യുഎഇ – വൈകിട്ട് ആറര )
ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ ഒമാനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഎഇ. മലയാളിയായ അലീഷാ ഷറഫുവിന്റെയും, ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെയും മികച്ച പ്രകടനം ബാറ്റിങ്ങിന് ശക്തിപകരുമ്പോൾ കഴിഞ്ഞ മത്സരത്തിൽ വിക്കറ്റെടുത്ത ജുനൈദ് സിദ്ദീഖിന്റെ പ്രകടനവും ടീമിന് വളരെ നിർണായകമാണ്.
എന്നാൽ മറുവശത്തേക്ക് നോക്കുമ്പോൾ പാകിസ്ഥാൻ ബൗളിങിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാറ്റിങിൽ താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനം വളരെയധികം തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ ബദ്ധവൈരികളായ ഇന്ത്യയോടുള്ള പരാജയവും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ കൈ കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മാച്ച് റഫറിക്ക് എതിരെ പാകിസ്ഥാൻ ബോർഡ് രംഗത്തെത്തിയിരുന്നു. റഫറിയെ പുറത്താക്കിയില്ലെങ്കിൽ ഏഷ്യ കപ്പിൽ നിന്നും പിന്മാറുമെന്ന് ഇവർ അറിയിച്ചെങ്കിലും തുടക്കത്തിൽ ഐസിസി നടപടിയെടുക്കാൻ മടിച്ചിരുന്നു. എന്നാൽ ഇന്ന് ഐസിസി മാച്ച് റഫറിയെ പുറത്താക്കിയതിനെ തുടർന്ന് പാകിസ്ഥാൻ നിലപാട് മാറ്റിയിരുന്നു