ലണ്ടൻ – യൂറോപ്യൻ വമ്പന്മാർ പോരിനിറങ്ങുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് കിക്കോഫ്. 2025 – 26 സീസണിലെ ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് വൻമാരായ ആർസണലും സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബിൽബാവോയും ഏറ്റുമുട്ടും. അതേസമയത്ത് തന്നെ ബെൽജിയൻ ക്ലബ്ബായ യൂണിയൻ സെയ്ന്റ് ജിലോയ്സും പിഎസ്‌വി ഐൻഹോവനും തമ്മിലുള്ള മത്സരം ആരാധകരെ ആവേശത്തിലായിത്തും. ഇന്ത്യൻ സമയം രാത്രി 10 :15 നാണ് ( സൗദി 7:45 PM) കിക്കോഫ്.
ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ റയൽ മാഡ്രിഡ്, ജുവന്റസ് പോലെയുള്ള വമ്പന്മാരും കളത്തിൽ ഇറങ്ങും.
36 ടീമുകൾ മത്സരിക്കുന്ന രണ്ടാമത്തെ സീസണിനാണ് ഇത്തവണയും അരങ്ങേറ്റം കുറിക്കുന്നത്. ഓരോ ടീമിനും എട്ടു മത്സരങ്ങൾ വീതമാണ് ഗ്രൂപ്പ് മത്സരങ്ങളിൽ ഉണ്ടാവുക. നാലു വീതം ഹോം – എവേ മത്സരങ്ങളാണ് ഒരു ടീമിനും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യത്തെ എട്ടു ടീമുകൾ നേരിട്ട് റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടുമ്പോൾ 9 മുതൽ 24 സ്ഥാനക്കാരിൽ 8 ടീമുകൾ പ്ലേ ഓഫിലൂടെയാണ് റൗണ്ട് ഓഫ് 16ലേക്ക് കടക്കുക.
2026 മെയ് 30ന് ഹംഗറിയിലെ ബുഡപെസ്റ്റിൽ വച്ചായിരിക്കും കലാശ പോരാട്ടം അരങ്ങേറുക.
ഇംഗ്ലണ്ടിൽ നിന്ന് ലിവർപൂൾ, ആർസണൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസ്റ്റൽ യുണൈറ്റഡ് എന്നിവർ നേരിട്ട് യോഗ്യത നേടിയപ്പോൾ ടോട്ടൻഹാമിന്റെ വരവ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായിട്ടാണ്. സ്പെയിനിൽ നിന്ന് ബാർസലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്,
അത്‌ലറ്റിക് ബിൽബാവോ, വിയ്യ റയൽ എന്നിവരും എത്തും. കൂടെ നാപ്പൊളി, ഇന്റർ പോലെയുള്ള ഇറ്റാലിയൻ വമ്പന്മാരും ബയേണും പിന്നെ നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമായ പിഎസ്ജി കൂടി എത്തുമ്പോൾ മത്സരങ്ങൾ ആവേശകരമാകും എന്നതിൽ ഒരു സംശയവുമില്ല.
ഇന്നത്തെ മത്സരങ്ങൾ
അത്ലറ്റിക് ബിൽബാവോ – ആർസണൽ
(ഇന്ത്യ – 10:15 PM) (സൗദി – 7:45 PM)
പിഎസ്‌വി ഐൻഹോവൻ – യൂണിയൻ സെയ്ന്റ് ജിലോയ്സ്
(ഇന്ത്യ – 10:15 PM) (സൗദി – 7:45 PM)
ജുവന്റസ് – ബോറൂസിയ ഡോർട്ട്മുണ്ട്
(ഇന്ത്യ – 12:30 AM) (സൗദി – 10:00 PM)
ടോട്ടൻഹാം – വിയ്യ റയൽ
(ഇന്ത്യ – 12:30 AM) (സൗദി – 10:00 PM)
റയൽ മാഡ്രിഡ് – ഒളിംപിക് ഡി മാർസെ
(ഇന്ത്യ – 12:30 AM) (സൗദി – 10:00 PM)
ബെൻഫിക്ക – ഖരാബാഗ്
(ഇന്ത്യ – 12:30 AM) (സൗദി – 10:00 PM)