മനാമ – ബഹ്‌റൈനിലെ സമാഹീജിൽ വീട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്ന് യുവാവ് മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. 23 വയസ്സുകാരനായ യുവാവാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് വീട്ടിൽ തീപിടുത്തമുണ്ടായത്. ഉടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. യുവാവിനെ അടക്കം എട്ടു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ 23 കാരൻ മരണപ്പെടുകയായിരുന്നു.
അധികൃതർ ഇതുവരെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group