Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ദുബൈ മസ്ജിദുകളില്‍ ഫജ്ര്‍, മഗ്രിബ് നമസ്‌കാരങ്ങളില്‍ ഖുനൂത്ത് ആരംഭിക്കുന്നു
    • ഈദ് ഗാഹുകളില്ല; യുഎഇയിൽ ഈ ചെറിയ പെരുന്നാൾ നിസ്കാരം പള്ളികളിൽ മാത്രം
    • മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    • പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    • ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മൂന്നു മാസത്തിനിടെ സൗദി എംബസികൾ വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/09/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദി എംബസി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– 2025 രണ്ടാം പാദത്തിൽ വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ആകെ 29,47,550 വിസകളാണ് അനുവദിച്ചത്. ജക്കാർത്ത, ധാക്ക, മുംബൈ എന്നിവിടങ്ങളിലെ എംബസികളും കോൺസുലേറ്റുകളുമാണ് ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത്. ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത് ജക്കാർത്ത സൗദി (2,74,612 വിസകൾ) എംബസിയാണ്. ധാക്ക എംബസി 2,59,404 വിസകളും മുബൈ കോൺസുലേറ്റ് 2,50,742 വിസകളും അനുവദിച്ചു. ഇസ്‌ലാമാബാദ് എംബസി 1,63,420 വിസകളും കറാച്ചി കോൺസുലേറ്റ് 1,32,193 വിസകളും കയ്‌റോ എംബസി 1,19,000 ലേറെ വിസകളും രണ്ടാം പാദത്തിൽ അനുവദിച്ചു.

    ചില രാജ്യങ്ങളിലെ സൗദി നയതന്ത്ര മിഷനുകൾ വളരെ പരിമിതമായ എണ്ണം വിസകൾ മാത്രമാണ് അനുവദിച്ചത്. പോർട്ട് ഓഫ് സ്‌പെയിൻ കോൺസുലേറ്റ് രണ്ട് വിസകളും കിൻഷാസ കോൺസുലേറ്റ് മൂന്ന് വിസകളും ലിലോങ്വെ കോൺസുലേറ്റ് നാല് വിസകളും മാത്രമാണ് മൂന്നു മാസത്തിനിടെ അനുവദിച്ചത്. വിദേശങ്ങളിലെ എംബസികളും കോൺസുലേറ്റുകളും വഴി അനുവദിച്ച വിസകളുടെ മാത്രം കണക്കാണിത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യ ഇപ്പോൾ ഓൺഅറൈവൽ വിസയും ഇവിസയും അനുവദിക്കുന്നുണ്ട്. സൗദി വിമാന കമ്പനികളിൽ മൂന്നാമതൊരു രാജ്യത്തേക്ക് ട്രാൻസിറ്റ് ആയി യാത്ര ചെയ്യുന്നവർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും ടിക്കറ്റിനൊപ്പം ലഭിക്കും. ട്രാൻസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്കും ഉംറ കർമം നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും മറ്റും സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Embassy Saudi arabia Visa
    Latest News
    ദുബൈ മസ്ജിദുകളില്‍ ഫജ്ര്‍, മഗ്രിബ് നമസ്‌കാരങ്ങളില്‍ ഖുനൂത്ത് ആരംഭിക്കുന്നു
    18/03/2026
    ഈദ് ഗാഹുകളില്ല; യുഎഇയിൽ ഈ ചെറിയ പെരുന്നാൾ നിസ്കാരം പള്ളികളിൽ മാത്രം
    18/03/2026
    മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    18/03/2026
    പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    18/03/2026
    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version