അബൂദാബി– മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ എടയൂർ അധികരിപ്പടി മദ്രസക്ക് സമീപം താമസിച്ചിരുന്ന തുറക്കൽ അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബിയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി.
പരേതരായ അബ്ദുൽഹമീദ്, അലീമ എന്നിവരാണ് മാതാപിതാക്കൾ.
അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ആയി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: സലീന. മക്കൾ: അലീമ റെസിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം നാളെ മൂന്നാക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group