Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 5
    Breaking:
    • ഗാസയില്‍ തടവിലാക്കപ്പെട്ട രണ്ട് ഇസ്രായിലി ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
    • ജിദ്ദയില്‍ പത്തു കോഫി ഷോപ്പുകള്‍ അടപ്പിച്ചു
    • റിയാദ് മെട്രോയില്‍ ഇനി രാവിലെ 5.30 മുതല്‍ സര്‍വീസുകള്‍
    • കെസിഎൽ; രണ്ടാം തവണയും കലാശ പോരാട്ടത്തിന് കൊല്ലം
    • ആസ്‌പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Events

    ബഹുരാഷ്ട്ര ഓണാഘോഷം നടത്തി 18 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ05/09/2025 Events Gulf Latest Pravasam UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യുഎഇ പൗരന്മാരും പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഒത്തുചേർന്ന് ഓണം ആഘോഷിച്ചു.

    ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ ഓഷ്യൻ കോർപറേഷന്‍റെ നേതൃത്വത്തിലാണ് ദുബായ് ഇന്ത്യാ ക്ലബ്ബിൽ ബഹുരാഷ്ട്ര ഓണാഘോഷം അരങ്ങേറിയത്. എമിറാത്തികൾ ഉൾപ്പെടെ 18ലധികം രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ അവരവരുടെ തനത് പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ആഘോഷത്തിൽ പങ്കെടുത്തത്. ‘ഒരോണം, ഒരാത്മാവ്, ഒരു കുടുംബം’ എന്ന പ്രമേയത്തിലാണ് ബ്ലൂ ഓഷ്യന്റെ ഓണ വിരുന്ന് സംഘടിപ്പിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുഎഇയിലെ ഓണം കേരളീയരുടെ ആഘോഷം എന്നതിനപ്പുറം വളർന്നു. മലയാളി പ്രവാസികളോടൊപ്പം മറ്റു രാജ്യക്കാരും ഓണത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

    ബ്ലൂ ഓഷ്യനിൽ 18ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്നു.അവരെ ഓണാഘോഷ വേദിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്” -ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ് സിഎഒ ഡോ. സത്യമേനോൻ പറഞ്ഞു.

    യുഎഇ, ഈജിപ്റ്റ്, അൾജീരിയ, കാനഡ, ഇന്ത്യ, സൗദി അറേബ്യ, ലെബനൻ, നേപ്പാൾ, ഫിലിപ്പീൻസ്, സുഡാൻ, സ്വീഡൻ, സിറിയ, ടുണീഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഓണാഘോഷത്തിൽ പങ്കെടുത്തു.

    ഇത്തവണ ഓണാഘോഷം കൂടുതൽ വ്യക്തിപരമായിരുന്നെന്നും അതിനൊപ്പം സ്വന്തം സംസ്കാരവും ആഘോഷിക്കപ്പെടുന്നുന്നതിൽ അഭിമാനമുണ്ടെന്നും ഈജിപ്‌ത് സ്വദേശി ആദിൽ കെനാനി പറഞ്ഞു.

    ഈ വർഷം കമ്പനി യുകെ, സൗദി അറേബ്യ, ഈജിപ്ത്, ഡൽഹി, ഹൈദരാബാദ്, പൂനെ, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഓണം ആഘോഷിക്കുന്നുണ്ട്.

    വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ തനത് പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സംഗീതം, നൃത്തം, കല എന്നിവ പ്രദർശിപ്പിച്ചു കൊണ്ടാണ് ഓണാഘോഷം വേറിട്ടതാക്കിയതെന്ന് ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ് ചെയർമാൻ അബ്ദുൾ അസീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    blue ocean Middle East onam Onam celebrations Pravasi UAE worldwide
    Latest News
    ഗാസയില്‍ തടവിലാക്കപ്പെട്ട രണ്ട് ഇസ്രായിലി ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
    05/09/2025
    ജിദ്ദയില്‍ പത്തു കോഫി ഷോപ്പുകള്‍ അടപ്പിച്ചു
    05/09/2025
    റിയാദ് മെട്രോയില്‍ ഇനി രാവിലെ 5.30 മുതല്‍ സര്‍വീസുകള്‍
    05/09/2025
    കെസിഎൽ; രണ്ടാം തവണയും കലാശ പോരാട്ടത്തിന് കൊല്ലം
    05/09/2025
    ആസ്‌പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ
    05/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version