മ്യൂണിക് – ബുണ്ടസ് ലീഗ രണ്ടാം റൗണ്ട് മത്സരത്തിൽ ബയേണിനും ലീപ്സിഗിനും ജയം സ്വന്തമാക്കിയപ്പോൾ മുൻ ചാമ്പ്യന്മാരായ ലെവർകൂസൻ സമനിലയിൽ കുരുങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമായിരുന്നു മുൻ ചാമ്പ്യന്മാർ വെർഡർ ബ്രെമിനിനെതിരെ സമനില വഴങ്ങിയത്. ബയേൺ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഓഗ്സ്ബർഗിനെയും, ലീപ്സിഗ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഹൈഡൻഹൈമിനെയുമാണ് പരാജയപ്പെടുത്തിയത്.
മത്സരങ്ങൾ
ഹോഫെൻഹൈം – 1 ( ഗ്രിഷ പ്രോമെൽ – 90+1)
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട് – 3 ( റിറ്റ്‌സു ഡോൻ – 17,27 / കാൻ ഉസുൻ – 51)
ആർബി ലീപ്സിഗ് – 2 ( ബൗംഗാർട്ട്‌നർ – 48 / റോമുലോ കാർഡോസോ – 78)
ഹൈഡൻഹൈം – 0
വേർഡർ – 3 ( ക്രിസ്റ്റ്യൻ ഷ്മിഡ് – 44, പെനാൽറ്റി / ഐസക് ഷ്മിഡ് – 76 / കരിം കൗലിബാലി – 90+4)
ലെവർകുസെൻ – 3 ( പാട്രിക് ഷിക്ക് – 5, 64 – പെനാൽറ്റി / മാലിക് ടിൽമാൻ – 35)
സ്റ്റുട്ട്ഗാർട്ട് – 1 ( ചെമ ആൻഡ്രിയസ് – 79)
മോഞ്ചൻഗ്ലാഡ്ബാച്ച് – 0
ഓഗ്സ്ബർഗ് – 2 ( ജാകിച്ച് – 53 / മെർട്ട് കോമർ – 76)
ബയേൺ – 3 ( ഡേവിഡ് ഗ്നാബ്രി – 28 / ലൂയിസ് ഡയസ് – 45+5 / മൈക്കൽ ഒലിസെ – 48)
ഇന്നത്തെ മത്സരങ്ങൾ
വോൾഫ്‌സ്ബർഗ് – മൈൻസ്
( ഇന്ത്യ – 7:00 PM) ( സൗദി 4:30 PM)
ഡോർട്ട്മുണ്ട് – യൂണിയൻ ബെർലിൻ
( ഇന്ത്യ – 9:00 PM) ( സൗദി 6:30 PM)
എഫ്‌സി കോൾൻ – ഫ്രീബർഗ്
( ഇന്ത്യ – 11:00 PM) ( സൗദി 8:30 PM)