മനാമ– അറാദിലെ താമസസ്ഥലത്ത് തീപിടിത്തം. നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഗ്യാസ് ലീക്കായതാണ് തീപിടത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയതായി ബഹ്‌റൈൻ വിവരാവകാശ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group