റിയാദ്- സൗദിയിലെ പ്രധാന ഫുട്ബോൾ ലീഗായ പ്രോ ലീഗിന് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യൻ സമയം രാത്രി 9:35ന് ( സൗദി സമയം 7:05 PM) ഡമാകും അൽ ഹസീമും ഏറ്റുമുട്ടുന്നതോടെയാണ് ഈ സീസണിലെ സൗദി പ്രോ ലീഗിൽ പന്തുരുളുക. ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ അൽ-ഇത്തിഫാഖ് അൽ-ഖൂലൂദിനെയും അൽ-അഹ്ലി നിയോമിനെയും നേരിടും.
18 ടീമുകൾ മത്സരിക്കുന്ന ഈ ലീഗിൽ ഹോം-എവേ കളികൾ അനുസരിച്ച് ഓരോ ടീമിനും 34 മത്സരങ്ങൾ വീതം ഉണ്ടാകും. അൽ നസ്ർ, അൽ ഹിലാൽ, അൽ അഹ്ലി, അൽ ഇത്തിഫാഖ്, അൽ ഇത്തിഹാദ് പോലെയുള്ള ടീമുകളികൾ ക്രിസ്ത്യാനോ റൊണാൾഡോ, കരീം ബെൻസീമ, ജാവോ ഫെലിക്സ്, കൗലിബാലി, സാദിയോ മാനേ, റിയാദ് മെഹറസ്,യാസിൻ ബൗനൂ പോലെയുള്ള മികച്ച താരങ്ങളാണ് പന്തു തട്ടുന്നത്. ഇത്തവണ കീരിടം ഉറപ്പിക്കാനായി അൽ നസ്ർ പോലെയുള്ള ക്ലബ്ബുകൾ മികച്ച താരങ്ങളെയാണ് ടീമിൽ എത്തിച്ചിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിന്റെ ആദ്യമത്സരം ശനിയാഴ്ചയും അൽ നസ്ർ, അൽ ഹിലാൽ എന്നിവർ നാളെയും കളത്തിൽ ഇറങ്ങും.
ഇന്നത്തെ മത്സരങ്ങൾ
ഡമാക് – അൽ ഹസീം ( ഇന്ത്യ – 9:35 PM) ( സൗദി – 7:05 PM)
അൽ ഇത്തിഫാഖ് – അൽ ഖുലൂദ് ( ഇന്ത്യ – 11:00 PM) ( സൗദി – 9:00 PM)
അൽ അഹ്ലി – നിയോം ( ഇന്ത്യ – 11:00 PM) ( സൗദി – 9:00 PM)