ജിദ്ദ- മക്ക പ്രവിശ്യയിൽ അതിശക്തമായ പൊടിക്കാറ്റ്. ജിദ്ദ അടക്കം മക്ക പ്രവിശ്യയുടെ വിവിധ മേഖലകളിൽ ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് പൊടിക്കാറ്റ് ആഞ്ഞുവീശിയത്.
പൊടിക്കാറ്റിനൊപ്പം ആലിപ്പഴ വർഷത്തിനും മഴക്കും സാധ്യതയുണ്ടെന്നും കടലോരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും നേരത്തെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. അതിശക്തമായ പൊടിക്കാറ്റാണ് ജിദ്ദയിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകുന്നേരം ആഞ്ഞുവീശിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group