മദീന – പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി പ്രവാചക നഗരിയുടെ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്നായി നാലു കേന്ദ്രങ്ങളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ബസ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തുമെന്ന് മദീന ബസ് പ്രൊജക്ട് അറിയിച്ചു. അല്‍ഖാലിദിയ, സയ്യിദുശ്ശുഹദാ, സ്പോര്‍ട്സ് സ്റ്റേഡിയം, ദുറത്തുല്മദീന എന്നീ സ്റ്റേഷനുകളില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മുതല്‍ മസ്ജിദുന്നബവിയിലേക്ക് ബസ് ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കും. പെരുന്നാള്‍ നമസ്കാരം പൂര്‍ത്തിയായാലുടന്‍ മടക്ക സര്‍വീസുകള്‍ ആരംഭിക്കും. രാവിലെ എട്ടു മണി വരെ മടക്ക സര്‍വീസുകള്‍ തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group