Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • റഹീം മേച്ചേരി, മലയാളത്തിലെ അവസാന പത്രാധിപർ
    • ഹൃദയാഘാതം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
    • രോഗിയായ മകൾക്ക് മരുന്ന് തേടിപ്പോയ ഫലസ്തീൻ ബാസ്ക്കറ്റ്ബോൾ താരത്തെ വെടിവെച്ച് കൊന്ന് ഇസ്രായേൽ
    • ഐ.എം.എ. സംസ്ഥാന മാഗസിൻ മത്സരത്തിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ ‘പൊയ്യ്’ ഒന്നാമത്
    • പെന്തകോസ്ത് സഭാംഗം കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് സൗദി പൗരന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദ് പ്രവിശ്യയിലെ തർമദ-അൽ-ഖസബ് റോഡിൽ വാഹനാപകടത്തെ തുടർന്ന് തീ ആളിപ്പടർന്ന കാറിൽ കുടുങ്ങിയ യുവാവിനെ സൗദി പൗരൻ അബ്ദുറഹ്മാൻ ഇബ്രാഹിം അൽ-ഫസൽ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷിച്ചു. മൂന്ന് കാറുകൾ കൂട്ടിയിടിച്ച അപകടത്തിൽ ഒരു കാറിന് തീപിടിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപകടത്തിൽ ഡ്രൈവർ മുഹമ്മദ് അൽ-ഗുദൈറിന് വേഗത്തിൽ കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും, തുടയെല്ല് പൊട്ടിയതിനാൽ ചലിക്കാൻ കഴിയാതെ അവന്റെ സുഹൃത്ത് യൂസുഫ് അൽ-മുസ്അദ് കാറിന്റെ മുൻവശത്തെ സീറ്റിൽ കുടുങ്ങി. യൂസുഫിനെ രക്ഷിക്കാൻ മുഹമ്മദ് ഉറക്കെ സഹായത്തിന് വിളിച്ചു.

    ഈ സമയം, തീ ആളിപ്പടരുന്ന കാർ കണ്ട് സ്വന്തം വാഹനം നിർത്തി ഓടിയെത്തിയ അബ്ദുറഹ്മാൻ ഇബ്രാഹിം അൽ-ഫസൽ, ജീവന് വില കല്പിക്കാതെ കാറിന്റെ പിൻവശത്തെ ഡോർ വലിച്ചുതുറന്ന് സീറ്റ് നീക്കി യൂസുഫിനെ പുറത്തേക്ക് എടുത്ത് ഓടി. മുൻവശത്തെ ഡോർ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പിൻഡോർ ഉപയോഗിച്ച് അവൻ രക്ഷാപ്രവർത്തനം നടത്തിയത്.

    “സിനിമയിലെ രംഗം പോലെ തോന്നിയ രക്ഷാപ്രവർത്തനമാണ് ഞങ്ങൾ കണ്ടത്,” ദൃക്സാക്ഷികൾ പറഞ്ഞു. “യുവാവിനെ എന്തുവില കൊടുത്തും രക്ഷിക്കണം, അല്ലെങ്കിൽ ഒരുമിച്ച് മരിക്കണം എന്ന ചിന്തയോടെയാണ് തീപിടിച്ച കാറിലേക്ക് ഓടിയെത്തിയത്,” അബ്ദുറഹ്മാൻ ഇബ്രാഹിം അൽ-ഫസൽ പറഞ്ഞു.

    അൽ-ഖസബ് മർകസ് മേധാവി സഅദ് ബിൻ ഇബ്രാഹിം അൽ-ഖാസിം, അബ്ദുറഹ്മാന്റെ വീരോചിത പ്രവൃത്തിയെ പ്രശംസിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. “പ്രതിസന്ധി ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുന്ന സൗദി യുവാക്കളുടെ ധൈര്യവും ആത്മാർത്ഥതയുമാണ് അബ്ദുറഹ്മാൻ പ്രകടിപ്പിച്ചത്,” അൽ-ഖാസിം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdulrahman Ibrahim Al-Faisal car fire rescue Riyadh Accident Saudi Citizen Hero
    Latest News
    റഹീം മേച്ചേരി, മലയാളത്തിലെ അവസാന പത്രാധിപർ
    21/08/2025
    ഹൃദയാഘാതം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
    21/08/2025
    രോഗിയായ മകൾക്ക് മരുന്ന് തേടിപ്പോയ ഫലസ്തീൻ ബാസ്ക്കറ്റ്ബോൾ താരത്തെ വെടിവെച്ച് കൊന്ന് ഇസ്രായേൽ
    21/08/2025
    ഐ.എം.എ. സംസ്ഥാന മാഗസിൻ മത്സരത്തിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ ‘പൊയ്യ്’ ഒന്നാമത്
    21/08/2025
    പെന്തകോസ്ത് സഭാംഗം കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version