പാലക്കാട് – യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷത്താനത്തുനിന്ന് മാറിനിൽക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
നിലവിലെ ആരോപണങ്ങൾ പുറത്തുവരും മുൻപ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. അതേ സമയം തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ആരോപിച്ച് നടി റിനി ആൻ ജോർജാണ് ബുധനാഴ്ച വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് രാഹുലിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് കൂടുതൽ സ്ത്രീകൾ രംഗത്തെത്തി. രാഹുല്‍ മോശമായ രീതിയില്‍ പെരുമാറി എന്ന് ആരോപിച്ച് ശബ്ദസന്ദേശങ്ങളും ചാറ്റുകളുമടക്കം പുറത്തുവന്നിരുന്നു.