Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 20
    Breaking:
    • സൂപ്പർ കപ്പ് : ഇത്തിഹാദിനെ തകർത്ത് അൽ നസ്ർ കലാശ പോരിന്
    • പരാതിക്കാരനെന്ന വ്യാജേനെ എത്തി ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം
    • 15 വയസ്സ് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം -സുപ്രീം കോടതി
    • ലാ ലീഗ: റയലിന് ജയം
    • മുംബൈ മോണോറെയില്‍ ഉയരപ്പാതയില്‍ കുടുങ്ങി; അഞ്ഞൂറിലധികം യാത്രക്കാരെ സുരക്ഷിതമാക്കി – വിഡിയോ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    അറബ് ഡ്രീംസ് ബ്‌ളാക്ക് ആന്റ് വൈറ്റും റോയൽ ട്രാവൽസ് അസീസിയ സോക്കറും സെമിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Royal Travel Aziziya
    സെമിയിലേക്ക് പ്രവേശിച്ച റോയൽ ട്രാവൽ അസീസിയ്യ സോക്കർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ‘എ’യിൽ നിന്ന് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി റോയൽ ട്രാവൽസ് അസീസിയ സോക്കർ സെമിഫൈനലിൽ പ്രവേശിച്ചു. ഷിനു കാർ മെയ്ന്റനൻസ് സുലൈ എഫ്സിയും എസ് ബി ഗ്രൂപ്പ് പ്രവാസി സോക്കറും പുറത്ത്. വെള്ളിയാഴ്ച നടന്ന ആദ്യ പോരാട്ടത്തിൽ റോയൽ ട്രാവൽസ് അസീസിയ സോക്കറിനോട് സമനില വഴങ്ങിയതോടെയാണ് ഷിനു കാർ മെയ്ന്റനൻസ് സുലൈ എഫ്സി സെമി കാണാതെ പുറത്തായത്.

    മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം സ്‌ക്കോർ ചെയ്തു. ത്വൽഹത് , അക്ഷയ് എന്നിവരാണ് ഗോളുകൾ നേടിയത്. അസീസിയ സോക്കറിന്റെ അനന്തു മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മോഡേൺ സർക്യൂട്ട് പ്രതിനിധി ശാഹുൽ അൻവർ മാൻ ഓഫ് ദി മാച്ച് ട്രോഫി സമ്മാനിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് എസ് ബി ഗ്രൂപ്പ് പ്രവാസി സോക്കറിനെ പരാജയപ്പെടുത്തി അറബ് ഡ്രീംസ് ബ്‌ളാക്ക് ആന്റ് വൈറ്റും സെമിയിൽ പ്രവേശിച്ചു. സെമിയിലെത്താൻ വിജയം വേണമെന്നിരിക്കെ മത്സരത്തിനിറങ്ങിയ പ്രവാസി സോക്കറിന് ബ്‌ളാക്ക് ആന്റ് വൈറ്റിനു മേൽ ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. ഒരു മിനുട്ടിന്റെ മാത്രം ഇടവേളയിൽ നസീഫും റാഫിയും നേടിയ ഗോളുകളിലൂടെ സമ്മർദ്ദത്തിലായ പ്രവാസി സോക്കറിന്റെ നീക്കങ്ങളെല്ലാം പിന്നീട് പിഴക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തിൽ റാഫി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. മീഡിയ വൺ റിപ്പോർട്ടർ മിഷാൽ ചെർപ്പുളശ്ശേരി അവാർഡ് സമ്മാനിച്ചു.

    നജീബ് നെല്ലാങ്കണ്ടി,സിറാജ് വളളിക്കുന്ന്, ഷംസു പെരുമ്പട്ട, മുജീബ് മൂത്താട്ട്, സലീം പട്ടിക്കാട്, ലത്തീഫ് മടവൂർ, ആബിദ് പറളിക്കുന്ന്, അൻഷാദ് ധർമ്മടം, ബഷീർ കല്ല്യാശ്ശേരി, സഹീർ മേപ്പാടി, ജാഫർ വയനാട്, അബു താഹിർ ഒറ്റപ്പാലം, ഷഫീഖ് ബീരാൻ, നൗഫൽ ചപ്പപടി, നൗഫൽ തിരൂർ, അഷ്റഫ് ഷൊർണ്ണൂർ, സിദ്ദീഖ് മാട്ടൂൽ, അഷ്റഫ് കൂത്ത്പറമ്പ്, സിയാദ് മണ്ണാർക്കാട്, ഷാഹുൽ അൻവർ, ഹിജാസ് പുത്തൂർമഠം, ഹനീഫ കൊടുവളളി, മുസ്തഫ വേളൂരാൻ, മുസമ്മിൽ തങ്ങൾ, ഖാദർ പൊന്നാനി എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് എഫ് സി വാഴക്കാട് റിയൽ കേരള എഫ്സിയെയും, യൂത്ത് ഇന്ത്യ സോക്കർ ലാന്റേൺ എഫ്‌സിയെയും നേരിടും

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GRAND RAYAN SUPER CUP RIYAD KMCC
    Latest News
    സൂപ്പർ കപ്പ് : ഇത്തിഹാദിനെ തകർത്ത് അൽ നസ്ർ കലാശ പോരിന്
    20/08/2025
    പരാതിക്കാരനെന്ന വ്യാജേനെ എത്തി ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം
    20/08/2025
    15 വയസ്സ് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം -സുപ്രീം കോടതി
    20/08/2025
    ലാ ലീഗ: റയലിന് ജയം
    20/08/2025
    മുംബൈ മോണോറെയില്‍ ഉയരപ്പാതയില്‍ കുടുങ്ങി; അഞ്ഞൂറിലധികം യാത്രക്കാരെ സുരക്ഷിതമാക്കി – വിഡിയോ
    20/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.