കയ്റോ- മകനെ വെള്ളത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യൻ നടൻ മുങ്ങി മരിച്ചു. ഈജിപ്ഷ്യൻ ഛായാഗ്രാഹകനും നടനുമായ ടെയ്‌മൂർ ടെയ്‌മൂർ ആണ് ശനിയാഴ്ച വൈകുന്നേരം മുങ്ങിമരിച്ചത്. ഈജിപ്തിലെ വടക്കൻ തീരത്തുള്ള റാസ് എൽ ഹെക്മയിൽ മകനെ വെള്ളത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഈജിപ്തിലെ നാടക, സിനിമാറ്റിക് ഫോട്ടോഗ്രാഫി മേഖലകളിലെ പ്രമുഖ വ്യക്തിയായിരുന്നു ടെയ്മൂർ. ടെയ്മൂറിന്റെ വിയോഗത്തിൽ നിരവധി കലാകാരന്മാർ അനുശോചിച്ചു.
ഈജിപ്തില്‍ ബസ് മറിഞ്ഞ് രണ്ടു മരണം, 31 പേര്‍ക്ക് പരിക്ക്
കയ്‌റോ – ഉത്തര ഈജിപ്തിലെ അസിയൂത്ത് ഗവര്‍ണറേറ്റില്‍ വെസ്റ്റേണ്‍ ഡെസേര്‍ട്ട് റോഡില്‍ ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ അസിയൂത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് നീക്കി.


മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധപ്പെട്ട വകുപ്പുകള്‍ റോഡില്‍ നിന്ന് അപകടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും നിര്‍ണയിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടരുന്നു.