Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    • ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    • യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയിൽ പട്ടിണിമരണം 251 ആയി ഉയർന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/08/2025 Gaza World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ്രതിദിനം 112 കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന വിഭാഗത്തിലേക്ക് മാറുന്നതായി യൂനിസെഫ്

    ഗാസ: പട്ടിണി മൂലം ഗാസയിൽ മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു, ഇതിൽ 108 കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടി ഉൾപ്പെടെ 11 പേർ മരിച്ചതായി ഗാസയിലെ ആശുപത്രികൾ റിപ്പോർട്ട് ചെയ്തു. 2025 മാർച്ച് 2 മുതൽ ഇസ്രായിൽ ഗാസയിലേക്കുള്ള എല്ലാ ക്രോസിംഗുകളും അടച്ച് മാനുഷിക സഹായങ്ങൾ പൂർണമായി തടഞ്ഞതോടെ, അതിർത്തികളിൽ റിലീഫ് വസ്തുക്കൾ വഹിക്കുന്ന ട്രക്കുകൾ കെട്ടിക്കിടക്കുകയാണ്. ഇതിനാൽ ഗാസയിലെ ജനങ്ങൾ അതിശക്തമായ പട്ടിണിയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യൂനിസെഫിന്റെ കണക്കനുസരിച്ച്, ഗാസയിൽ ദിനംപ്രതി 112 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ വിഭാഗത്തിലേക്ക് മാറുന്നു. ഫെബ്രുവരിയിലും ജൂണിലും ഉണ്ടായിരുന്ന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഗുരുതര പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 180% വർധിച്ചതായി യൂനിസെഫ് വക്താവ് കാസിം അബൂഖലഫ് വ്യക്തമാക്കി. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യങ്ങൾ അപകടകരമായ തകർച്ചയിലാണ്. പോഷകാഹാരക്കുറവ് നേരിട്ടിട്ടും അതിജീവിക്കുന്ന കുട്ടികൾ ഭാഗ്യവാന്മാരാണ്. എന്നാൽ, പതിനായിരക്കണക്കിന് കുട്ടികൾ വിവിധ തലങ്ങളിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്നു, ഇത് അവരുടെ ജീവിതത്തിനും ഭാവിക്കും ഭീഷണിയാണ്. ഗർഭിണികളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു, ഇത് ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് കാരണമാകുന്നു.

    അതിനിടെ, ഗാസ നഗരത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ ഇസ്രായിൽ സൈന്യം കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ്. 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി ഹമാസ് ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥരെ അറിയിച്ചു. ഈ നിർദേശം 10 ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായിൽ സേനയുടെ പുനർവിന്യാസം വ്യക്തമാക്കുന്നതിനും ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    blockade Gaza Israel Malnutrition Crisis Starvation Deaths
    Latest News
    വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    21/04/2026
    സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    21/04/2026
    തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    21/04/2026
    ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    21/04/2026
    യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version