ജിദ്ദ – സൗദിയിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഫെബ്രുവരിയില്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണം 2023 ഫെബ്രുവരിയെ അപേക്ഷിച്ച് നാലു ശതമാനവും 2024 ജനുവരിയെ അപേക്ഷിച്ച് 10 ശതമാനവും തോതില്‍ കുറഞ്ഞതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയില്‍ 930 കോടി റിയാലാണ് ബാങ്കുകളും മണി എക്സ്ചേഞ്ചുകളും അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. 2019 ജൂണിനു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റന്‍സ് ഇത്രയും കുറയുന്നത്. 2024 ജനുവരിയില്‍ 1,040 കോടി റിയാല്‍ വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ റെമിറ്റന്‍സില്‍ 110 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.
അതേസമയം, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര് ഫെബ്രുവരിയില്‍ വിദേശങ്ങളിലേക്ക് അയച്ച പണം 2023 ഫെബ്രുവരിയെ അപേക്ഷിച്ച് നാലു ശതമാനം തോതില്‍ വര്‍ധിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 470 കോടി റിയാലാണ് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group