അബൂദാബി– ചൈനയിലെ ‘മോസ്റ്റ് വാണ്ടഡ്’ ആയ ഒരു പ്രധാന പ്രതിയെ പിടികൂടി ചൈനയ്ക്ക് കൈമാറിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബൈ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൈനീസ് അധികൃതർക്ക് ഏറ്റവും പ്രയാസമുണ്ടാക്കിയ കുറ്റവാളികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇയാൾ, കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് ചൂതാട്ട വെബ്സൈറ്റുകൾ നടത്തുന്ന ഒരു സംഘടിത ക്രിമിനൽ ശൃംഖലയുടെ തലവനാണെന്നാണ് ആരോപണം.
അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സഹകരണത്തിനും യുഎഇയുടെ താൽപ്പര്യത്തിനും ചൈനീസ് അധികൃതർ നന്ദി പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group