പ്രിയ പ്രവാസി സുഹൃത്തുക്കളേ, നാം കഷ്ടപ്പെടുന്നത് മക്കൾക്ക് വേണ്ടിയാണല്ലോ. അവർ കഷ്ടപ്പെടാതെ ജീവിക്കണമെങ്കിൽ അവർക്ക് ഇഷ്ടപ്പെട്ട ജോലി നേടി കൊടുക്കണം.
തൊഴിൽൽ ഇഷ്ടപ്പെടണമെങ്കിൽ അത് അഭിരുചിയുമായി ഒത്ത് പോകുന്നതാകണം എന്നാണ് മന:ശാസ്ത്ര പഠനങ്ങൾ പറയുന്നത്.
” ഇത് വരെ ജീവിച്ച മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന പ്രത്യേക കഴിവുകളും ശേഷിയുമായാണ് നിങ്ങളീ ഭൂമിയിൽ ജനിച്ച് വീഴുന്നത്. അത്തരം പ്രത്യേകം സിദ്ധികൾ നിങ്ങൾക്ക് കൂടുതൽ നേട്ടം കൈവരിക്കാൻ സഹായിക്കും. അത് ചെയ്യുമ്പോഴായിരിക്കും കൂടുതൽ സന്തോഷം ലഭിക്കുക”
ഒരാളുടെ ജന്മ സിദ്ധകഴിവുകൾ തിരിച്ചറിയാൻ ഒരു സൈകോളജിക്കൽ ടിപ്പ് പരിചയപ്പെടാം.
ഏത് പ്രവർത്തിയിൽ മുഴുകുമ്പോഴാണോ ഭക്ഷണം, ഉറക്കം, വിശ്രമം തുടങ്ങിയവ പ്രശ്നമല്ലാതായി തോന്നുന്നത് അതാണത്രെ ജന്മസിദ്ധികൾ. ഇത് കണ്ടെത്താനായി അസസ്മെന്റ് ടെസ്റ്റുകൾ നടത്താനും ഇന്ന് സംവിധാനങ്ങളുണ്ട്.
അതോടൊപ്പം പുതിയ കാലത്തിന്റെ ട്രെന്റും കുതിപ്പും നന്നായി മനസ്സിലാക്കി വേണം കോഴ്സുകൾ കണ്ടെത്താൻ.
ഓട്ടോമേഷനും ആർട്ടിഫിഷൽ ഇന്റലിജൻസും മറ്റും അതി ദ്രുത ഗതിയിലാണ് വളരുന്നത്. ഇന്നുള്ള പല ജോലി കളും നാളെ ഉണ്ടാവില്ല. മെഡിക്കൽ രംഗം വരെ എ.ഐ കീഴടക്കുകയാണ്.
ഇത് കൗതുകത്തിലുപരി ഗൗരവത്തിൽൽ കണ്ട് കൊണ്ട് വേണം കോഴ്സുകൾ തിരഞ്ഞെടുക്കാൻ.
ഒരു അടിസ്ഥാന വിദ്യാഭ്യാസം കൊണ്ട് ആജീവാനന്ത ജോലിയെന്ന കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.
മാക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്
2030 നുള്ളില്‍ യന്ത്രവല്‍ക്കരണം മൂലം ലോകത്തിന് 40 കോടി മുതല്‍ 80 കോടി വരെ ജോലികള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ്.
ആഗോള തലത്തില്‍ 60 ശതമാനം തൊഴില്‍ മേഖലകളിലും മൂന്നിലൊന്ന് ജോലികള്‍ യന്ത്രവല്‍ക്കരണം ഇല്ലാതാക്കുമെന്നാണ് നിഗമനം.
അഭിരുചികൾ ധാർമ്മികവും സമ്പാദ്യവുമാക്കി മാറ്റാൻ പറ്റുന്നതുമാണോ എന്നത് പ്രത്യേഗം പരിഗണിക്കണം.
പല കുട്ടികളും അഭിരുചികൾക്ക് പിന്നാലെ പാഞ്ഞ് സമ്പാദിക്കാൻ കഴിയാതെ ഭാവി ഇരുളടഞ്ഞവരുണ്ട്.
നമ്മുടെ മക്കളിൽ പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ് രക്ഷിതാക്കളുടെ താൽപര്യത്തിനനുസരിച്ച് പഠിക്കേണ്ടി വരുന്നത്. ഇത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്.
പ്രവാസികളിലാണിത് കൂടുതലും കണ്ട് വരുന്നത്.
സമൂഹത്തിലെ സ്റ്റാറ്റസ് വർധിപ്പിക്കാൻ വേണ്ടി പ്രവാസികൾ മക്കളെ ഡോക്ടർമാരും എഞ്ചിനിയർമാരും ആക്കാൻ വെമ്പൽ കൊള്ളുന്നു.
ഈ അഹംഭാവം അപകടത്തിലേ കലാശിക്കൂ.
കുട്ടികൾ ഇടക്ക് പഠനം നിർത്തുന്നു ഫീസടച്ച ലക്ഷങ്ങൾ ലക്ഷ്യം കാണാതെ ലാപ്സാകുന്നു.
ഇനി രക്ഷിതാക്കൾക്ക് വേണ്ടി പഠിച്ചാൽ തന്നെ അവർക്ക് ജോലിയിൽ തിളങ്ങാൻ കഴിയാതെ ഒതുങ്ങിക്കൂടേണ്ടി വരുന്നു.
സമൂഹ്യ ശാസ്ത്രജ്ഞൻ എൻ പി ഹാഫിസ് മുഹമ്മദ്, തന്റെ A Handbook for Expatriates എന്ന പുസ്തകത്തിൽ പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾ ചർച്ചത് ചെയ് പറയുന്നതിങ്ങനെ ” കുട്ടികളുടെ അഭിരുചിയും കരിയർ മോഹവും അവഗണിച്ച് തങ്ങളുടെ താൽപര്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ പ്രശ്നങ്ങളിലാണ് എത്തിച്ചേരുക വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും കഴിവും കഴിവുകേടുകളും പരിഗണിക്കാതെ മക്കളുടെ വിദ്യഭ്യാസം ചിട്ടപ്പെടുത്താൻ തുനിയരുത് “
മക്കളുടെ കഴിവുകൾ കണ്ടെത്താനുള്ള Assessment test കൾ നടത്തി അവരുടെ അഭിരുച്ചക്കനുസൃതമായ കോഴ്സുകളിൽ അവരെ പരമാവധി പഠിപ്പിക്കാൻ ശ്രമിക്കുക. നിങ്ങൾക്കഭിമാനിക്കാവുന്ന നിലയിൽ അവർ വളരുകതെന്നെ ചെയ്യും തീർച്ച.
ഏത് മേഖലയിൽ എന്നതിലല്ല കഴിവിലാണ് കാര്യം.
തിരഞ്ഞെടുക്കുന്ന ജോലി ധാർമിക മൂല്യങ്ങളുമായി ഒത്ത് ചേർന്ന് പോകുന്നതാകണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം . “യഥാർത്ഥ മൂല്യങ്ങളുമായി തികച്ചും പൊരുത്തപ്പെട്ട് ജീവിക്കുന്നതാണ് ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വേണ്ട രാജകീയ പാത”
( ബ്രയാൻ ട്രേസി )
പ്രവാസികൾക്ക് തങ്ങളുടെ മക്കളുടെ വിദ്യഭ്യാസകാര്യത്തിൽ മാർഗനിർദേശങ്ങൾ നൽകുന്ന ഒരു ഹെൽപ് ഡെസ്കിന് പ്രവാസി സംഘടനകൾ നേതൃത്വം കൊടുത്താൽ അത് ഏറെ ഉപകാരപ്രദമാകും.