Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ്
    • ‘ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും’; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ
    • യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മയക്കുമരുന്ന് വിരുദ്ധ പോരാട്ട സഹകരണത്തിന് സൗദിയും ഇറാഖും ധാരണാപത്രം ഒപ്പുവച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഇറാഖ് ആരോഗ്യ മന്ത്രി ഡോ. സ്വാലിഹ് അല്‍ഹസ്നാവിയും ഒപ്പുവെക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇറാഖും ധാരണാപത്രം ഒപ്പുവെച്ചു. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഇറാഖ് ആരോഗ്യ മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിനുള്ള സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ഡോ. സ്വാലിഹ് അല്‍ഹസ്നാവിയുമാണ് മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.


    ആരോഗ്യ മേഖലാ സഹകരണത്തിന് ഇരു രാജ്യങ്ങളും മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചു. റിയാദില്‍ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തു വെച്ച് നടത്തിയ ചര്‍ച്ചക്കിടെ സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജിലും ഇറാഖ് ആരോഗ്യ മന്ത്രി ഡോ. സ്വാലിഹ് അല്‍ഹസ്നാവിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുജനാരോഗ്യം, രോഗ പ്രതിരോധം, ഡിജിറ്റല്‍ ആരോഗ്യം, വെര്‍ച്വല്‍ മെഡിസിന്‍, തെറാപ്പിറ്റിക് കെയര്‍, ആരോഗ്യ മേഖലയിലെ നിക്ഷേപ അവസരങ്ങള്‍, പകര്‍ച്ചവ്യാധികളോട് പ്രതികരിക്കുന്നതില്‍ ആരോഗ്യ സംവിധാനങ്ങളുടെ ശേഷികള്‍ ശക്തിപ്പെടുത്തല്‍, ആവശ്യമായ പ്രതിരോധ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കല്‍ എന്നിവയുള്‍പ്പെടെ ആരോഗ്യ മേഖലയില്‍ സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ഇരു വിഭാഗവും ചര്‍ച്ച ചെയ്തു. സൗദിയിലെ ഇറാഖ് അംബാസഡര്‍ സഫിയ അല്‍സുഹൈലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


    യോഗത്തിന് ശേഷം ഇറാഖ് ആരോഗ്യ മന്ത്രിയും പ്രതിനിധി സംഘവും കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, വെര്‍ച്വല്‍ ഹെല്‍ത്ത് ഹോസ്പിറ്റല്‍, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയുള്‍പ്പെടെ ഏതാനും ദേശീയ ആരോഗ്യ സ്ഥാപനങ്ങളും സൗകര്യങ്ങളും സന്ദര്‍ശിച്ചു. ആരോഗ്യ സംരക്ഷണ പരിവര്‍ത്തനത്തില്‍ സൗദി അറേബ്യയുടെ മുന്‍നിര അനുഭവങ്ങളെ കുറിച്ചും ആരോഗ്യ സേവനങ്ങളില്‍ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ കുറിച്ചും ഇറാഖ് സംഘം മനസ്സിലാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drug Control Agreement Healthcare Cooperation Saudi-Iraq Relations
    Latest News
    ‘അമേരിക്ക പിടിച്ച പുലിവാല്’; യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിൽ ഇന്ധന വിലയിൽ 30 ശതമാനം വർദ്ധനവ്
    22/03/2026
    ‘ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ബാബ് അൽമന്ദബ് അസ്ഥിരതപ്പെടുത്തും’; ഇസ്രായിലിന്റെ യുദ്ധവിമാനത്തെ ആക്രമിച്ചെന്നും ഇറാൻ
    21/03/2026
    യുദ്ധഭീതിയുടെ മറവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പകൽക്കൊള്ള; ജിദ്ദയിൽ നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
    21/03/2026
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026
    ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version