ശ്രീനഗർ– ജമ്മു കശ്മീരിലെ ഉധംപുരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് സിആർപിഎഫ് സൈനികർ മരിച്ചു. 12 സൈനികരെ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ പത്തരയോടെ 23 സിആർപിഎഫ് സൈനികർ സഞ്ചരിച്ച 187-ാം ബറ്റാലിയൻ വാഹനമാണ് അപകടത്തിൽ പെട്ടത്.
കാണ്ട്വ -ബസന്ത്ഗഢ് മേഖലയിലയിലുള്ള കൊക്കയിലേക്ക് ബസ് മറിയുകയായിരുന്നു. ഉധംപുർ എ.എസ്.പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചു. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ വെച്ചാണ് മൂന്നാമത്തെ സൈനികൻ മരിച്ചത്.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group