മനാമ– ബഹ്‌റൈനിലെ ഹഫീറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ എടുത്തു. വാഹനങ്ങൾ വന്നു പോവുന്ന രണ്ട് വശങ്ങളുള്ള റോഡിൽ നിർദേശങ്ങളെ ലംഘിച്ചും അപകടകരമായ രീതിയിൽ മറികടിക്കാൻ ശ്രമിച്ചതും ഈ അപകടത്തിന് കാരണമായതായി ട്രാഫിക് പ്രോസിക്യൂഷനും, ജനറൽ ട്രാഫിക് ഡയറക്ടറേറ്റും അറിയിച്ചു.
ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. കൂടാതെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നു എന്ന് മനസ്സിലായതുമുതൽ തന്നെ പൊലീസ്, എമർജൻസി ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ബസ് ഡ്രൈവറുടെ അശ്രദ്ധയും നിയമവിരുദ്ധമായ ഡ്രൈവിംഗുമാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ ഇപ്പോൾ വ്യക്തമാകുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.