ദുബൈ– താമസസ്ഥലവുമായി ബന്ധപ്പെട്ട് കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് ഉടമയും കമ്പനിയും തമ്മിലുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് കരാർ റദ്ദാക്കി ദുബൈ കോടതി.
ഉടമ പണമടയ്ക്കാൻ വൈകിയത് കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയാതായി കോടതി കണ്ടെത്തി .
തവണകളായി പണം അടയ്ക്കാമെന്ന വ്യവസ്ഥയിൽ വീഴ്ച വരുത്തിയ ഉടമയോട് നഷ്ടപരിഹാരമായി 250,000 ദിർഹം കമ്പനിക്ക് നൽകാനും ദുബൈ റിയൽ എസ്റ്റേറ്റ് കോടതി ഉത്തരവിട്ടു.
പണം പൂർണ്ണമായും അടക്കാത്തതിനാൽ ഉടമയ്ക്ക് സ്വത്തിൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. താമസസ്ഥലം ഉടമയിൽ നിന്ന് കമ്പനിക്ക് തിരിച്ചു എഴുതി നൽകണമെന്നും കോടതി വിധിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group