മക്ക-മക്കയിലെ വിശുദ്ധ ഹറമിൽ ഞായറാഴ്ച രാത്രി നടന്ന ഖത്മുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. നിരവധി ലോകനേതാക്കൾക്കൊപ്പമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രാർത്ഥനയിൽ പങ്കെടുത്തത്. വിശുദ്ധ റമദാനില്‍ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച (ഖത്മുല് ഖുര്‍ആന്‍) പ്രത്യേക പ്രാര്‍ഥനയിൽ പങ്കെടുക്കാന്‍ വിശ്വാസികള്‍ പ്രത്യേക താല്പര്യമാണ് കാണിച്ചത്.
25 ലക്ഷം പേരാണ് ഖത്മുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുത്തത്. വിശ്വാസികളെ സ്വീകരിക്കാനായി വൻ ഒരുക്കമാണ് ഹറം കാര്യ. വകുപ്പ് ഏർപ്പെടുത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group