Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 13
    Breaking:
    • വാഹനമിടിച്ച് യുവതി മരിച്ചു; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷ​
    • പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അ‍ഞ്ച് പേരിലൂടെ ജീവിക്കും, സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
    • എപ്‌സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
    • സഞ്ജുവിന്റെ പിൻഗാമി; രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ഇനി റിയാൻ പരാഗ്
    • ബഹ്‌റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് സീസണിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ എത്തിയത് 1.9 കോടിയിലേറെ യാത്രക്കാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/07/2025 Saudi Arabia Haj 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: 2025 ഹജ് സീസണിൽ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ 1.9 കോടിയിലേറെ യാത്രക്കാർ എത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. 116 വിമാന കമ്പനികളുടെ പങ്കാളിത്തത്തോടെ 1,28,000-ലേറെ വിമാന സർവീസുകൾ നടത്തി, ഇതിൽ 14 ലക്ഷത്തിലേറെ ഹജ് തീർഥാടകർ ആറ് പ്രധാന വിമാനത്താവളങ്ങളിലെ 12 ടെർമിനലുകൾ വഴി രാജ്യത്തെത്തി.

    ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ എന്ന പദ്ധതി പ്രകാരം, മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ ഹാജിമാരുടെ ബാഗേജുകൾ നേരിട്ടെത്തിച്ചു. ഈ സേവനം 10 ലക്ഷത്തിലേറെ തീർഥാടകർക്ക് പ്രയോജനപ്പെടുകയും 16 ലക്ഷത്തിലേറെ ബാഗേജുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. കൂടാതെ, 8,56,000 സംസം വാട്ടർ ബോട്ടിലുകൾ മുൻകൂട്ടി കാർഗോ വഴി തീർഥാടകരുടെ രാജ്യങ്ങളിലേക്ക് അയച്ചു. സൗദി അറേബ്യ റെയിൽവേയ്‌സുമായി സഹകരിച്ച്, ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയുമായി ബന്ധിപ്പിച്ച വിമാന സർവീസുകൾ 2,53,000 ഹാജിമാർക്ക് പ്രയോജനപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, യാമ്പുവിലെ പ്രിൻസ് അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഹജ് തീർഥാടകരെ സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന ആറ് വിമാനത്താവളങ്ങൾ. റിയാദ്, ദമാം വിമാനത്താവളങ്ങൾ ഹജ് സർവീസുകൾക്കുള്ള കണക്ഷൻ ഹബ്ബുകളായി പ്രവർത്തിച്ചു.

    സൗദി വിഷൻ 2030-ന്റെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന് കീഴിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ മക്ക റൂട്ട് പദ്ധതിയിൽ അതോറിറ്റി പങ്കാളിയായി. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഈ പദ്ധതി പ്രകാരം തീർഥാടകർക്കായി പ്രത്യേക സ്വീകരണ ലോഞ്ചുകൾ ഒരുക്കി.

    തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും നടപടിക്രമങ്ങള്‍ സുഗമമാക്കാനും അവര്‍ക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനുമുള്ള ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിലൂടെയാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ഈ വര്‍ഷത്തെ ഹജ് സീസന്‍ പ്രവര്‍ത്തന പദ്ധതി വിജയകരമായി പൂര്‍ത്തിയായതെന്ന് അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലിജ് പറഞ്ഞു.

    വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായി ഏകോപിപ്പിച്ച് തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഹജ് ടെര്‍മിനലുകളില്‍ എത്തുന്നതു മുതല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതുവരെ തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് അതോറിറ്റി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദി വിമാനത്താവളങ്ങളില്‍ നല്‍കുന്ന സേവനങ്ങളില്‍ തീര്‍ഥാടകരുടെ സംതൃപ്തിയില്‍ ഇത് പ്രതിഫലിച്ചതായും അബ്ദുല്‍ അസീസ് അല്‍ദുവൈലിജ് പറഞ്ഞു. ഹജ് സീസണില്‍ തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനായി വിമാനത്താവളങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച പ്രത്യേക വകുപ്പ് വഴി അതോറിറ്റി കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    2025 Hajj GACA HAJJ PILGRIMS Saudi Airports
    Latest News
    വാഹനമിടിച്ച് യുവതി മരിച്ചു; പ്രവാസി ഡ്രൈവർക്ക് തടവ് ശിക്ഷ​
    13/02/2026
    പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അ‍ഞ്ച് പേരിലൂടെ ജീവിക്കും, സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
    13/02/2026
    എപ്‌സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
    13/02/2026
    സഞ്ജുവിന്റെ പിൻഗാമി; രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ഇനി റിയാൻ പരാഗ്
    13/02/2026
    ബഹ്‌റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
    13/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version