Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    • ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    • ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    • പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    • കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയ്ക്കു സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകൾ ഈജിപ്തിലും ജോർദാനിലുമായി എത്തി; വൈകാതെ ​ഗാസയിൽ പ്രവേശിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 World Gaza Gulf Palestine Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക.

    4704 ഫുഡ് പാർസലുകൾ, അമ്പതിനായിരം പേരെ ലക്ഷ്യമിട്ടുള്ള ഭക്ഷണ കിറ്റുകൾ, 174 ടൺ ധാന്യപ്പൊടികൾ, അയ്യായിരം യൂണിറ്റ് ബേബി ഫുഡ് തുടങ്ങിയവയാണു ഖത്തർ അയയ്ക്കുന്നത്. ഇവയിലൂടെ 30,000 മുതൽ 50,000 ആളുകൾക്ക് നേരിട്ട് ഗുണം ലഭിക്കുമെന്നാണ് കണക്ക്. ഈജിപ്ത്‌തിലും ജോർദാനിലുമാണ് സഹായം വഹിച്ചുള്ള ട്രക്കുകൾ നിലവിലുള്ളത്. റഫയും, കെറം ഷാലോമും വഴിയുള്ള അതിർത്തികൾ മറികടന്ന് ഗാസയിലേക്ക് ഇവ വൈകാതെ പ്രവേശിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാസങ്ങളായി ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷം, ഗാസയിലേക്ക് മനുഷ്യാവകാശ അടിത്തറയിൽ സഹായം അനുവദിക്കാൻ ഇസ്രായേൽ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ സഹായവിതരണം ആരംഭിക്കുന്നത്.

    ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസൻറ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സഹായ പദ്ധതി നടപ്പിലാക്കുന്നത്.

    യുഎൻ സുരക്ഷാ കൗൺസിലിൽ കഴിഞ്ഞ ദിവസം ഖത്തർ ഇസ്രായേലിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഫലസ്തീനികളോട് ഭക്ഷണം യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന കുറ്റം ഖത്തർ ഉന്നയിച്ചു. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യം ഖത്തർ അധികൃതർ ശക്തമായി ഉയർത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    food parcel Gaza Gaza child starvation qatar qatar aid to gaza
    Latest News
    രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    18/09/2025
    ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    17/09/2025
    ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    17/09/2025
    പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    17/09/2025
    കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version