റിയാദ്– വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടി. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയാണ് പ്രതികളെ പിടികൂടിയത്. ഇരുവരുടെയും പക്കല്‍ നിന്ന് 69,000 ലേറെ ലഹരി ഗുളികകള്‍ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. യാത്രക്കാരില്‍ ഒരാള്‍ 34,588 ഉം രണ്ടാമന്‍ 34,457 ഉം ലഹരി ഗുളികകളാണ് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group