അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍നമാസില്‍ കാട്ടുതീ വ്യാപിക്കുന്നു. അല്‍നമാസിലെ ശഅഫ് ആലുസൈദാന്‍ പര്‍വതങ്ങളിലും വനങ്ങളിലും ഇന്നലെയാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീയണക്കാന്‍ ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. കാട്ടുതീയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group