തളിപ്പറമ്പ് – വാഹനാപകടത്തിൽ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. തളിപ്പറമ്പ കരിമ്പത്തെ മഹമ്മദലിയാണ്(40) പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ചത്.
4 ന് രാവിലെ തളിപ്പറമ്പ് കോര്‍ട്ട് റോഡിലായിരുന്നു അപകടം.
മുഹമ്മദലി സഞ്ചരിച്ച സ്ക്കൂട്ടറില്‍ അമിതവേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ മുഹമ്മദലിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തളിപ്പറമ്പ് ഹൈവേയില്‍ സിമന്റ് വ്യാപാരിയായ മുഹമ്മദലി, മൊയ്തീന് ഹാജിയുടെ മകനാണ്. ഭാര്യ ഷമീന. മൂന്ന് മക്കളുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group