അബുദാബി– യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾ നിരോധിച്ചതായി വിവരം. വരാനിരിക്കുന്ന അധ്യയന വർഷത്തിൽ കുട്ടികളെ ട്രോളി ബാഗുകളുമായി അയയ്ക്കരുതെന്ന് മാതാപിതാക്കൾക്ക് സ്കൂളുകൾ നിർദ്ദേശം നൽകി. ആരോഗ്യ, സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാണിച്ചാണ് ട്രോളി ബാഗുകൾ നിരോധിക്കാൻ നിർദ്ദേശം നൽകിയത്. സ്കൂൾ സാധനങ്ങൾ വാങ്ങാൻ കുടുംബങ്ങൾ തുടങ്ങിയിട്ടില്ലെങ്കിലും രക്ഷിതാക്കൾക്ക് ഇതേസംബന്ധിച്ച് സർക്കുലറുകൾ ലഭിച്ചിട്ടുണ്ട്.
സൗകര്യത്തിന് അപ്പുറം സുരക്ഷയ്ക്ക് പ്രാധാന്യം നൽകാൻ അധ്യാപകരും ആരോഗ്യപരിപാലന വിദഗ്ധരും ആവശ്യപ്പെടുന്നു. ഒരു വിദ്യാർത്ഥിയുടെ ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ 20 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് കഴിഞ്ഞ വർഷം അബുദാബി അധികൃതറും അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group