Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    • കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    • അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    • ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
    • ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ ആഡംബര റെസ്റ്റോറന്റുകൾക്ക് പുതിയ വ്യവസ്ഥകൾ: ഒരു നഗരത്തിൽ ഒന്നിലധികം ശാഖകൾ വിലക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ ആഡംബര റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന പുതിയ വ്യവസ്ഥകള്‍ നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുകയും ആതിഥ്യമര്യാദയുടെയും സേവനത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന നിലക്ക് ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും മന്ത്രാലയം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കിയിരിക്കുന്നത്.

    ആഡംബര റസ്റ്റോറന്റുകള്‍ ഡോര്‍-ടു-ടേബിള്‍ സേവനം, വാലെറ്റ് പാര്‍ക്കിംഗ് എന്നിവ നല്‍കണമെന്ന് വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ഡ്രസ് കോഡുകളും നിര്‍ണയിക്കണം. എളുപ്പത്തില്‍ കാണുന്ന നിലക്കുള്ള ക്യാഷ് കൗണ്ടറുകളുടെ സാന്നിധ്യം പുതിയ വ്യവസ്ഥകള്‍ വിലക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഡ്രൈവ്-ത്രൂ സേവനത്തിനും വിലക്കുണ്ട്. അനുഭവം ആഡംബര റസ്റ്റോറന്റുകളുടെ സത്തയാണ്. ഡ്രൈവ്-ത്രൂ വിന്‍ഡോകളും ഫാസ്റ്റ് സേവനങ്ങളും വഴി അത് നേടാനാകില്ല. ഡിജിറ്റല്‍ റിസര്‍വേഷന്‍ സംവിധാനവും പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങളും നിര്‍ബന്ധിത മാനദണ്ഡങ്ങളില്‍ പെടുന്നു. പാനീയങ്ങള്‍ തയാറാക്കാന്‍ ഉപയോക്താക്കള്‍ക്ക് കാണാവുന്ന നിലക്ക് റെസ്‌റ്റോറന്റില്‍ പ്രത്യേക കോര്‍ണര്‍ സജ്ജീകരിക്കണം.

    കുറഞ്ഞത് അഞ്ച് ഇനങ്ങളെങ്കിലും ഉള്ള മൂന്ന് പ്രധാന വിഭാഗങ്ങളുള്ള (അപ്പറ്റൈസറുകള്‍, പ്രധാന കോഴ്സുകള്‍, മധുരപലഹാരങ്ങള്‍) മെനു വാഗ്ദാനം ചെയ്യലും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.


    സര്‍ട്ടിഫൈഡ് ഭക്ഷ്യ സുരക്ഷ, ആരോഗ്യ വിദഗ്ധന്‍ ഉണ്ടായിരിക്കല്‍, കോട്ട് റാക്ക്, ബാഗ് റാക്ക്, സന്ദര്‍ശകര്‍ക്ക് കാണാത്ത നിലക്ക് ആപ്പ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക പ്രദേശം സജ്ജീകരിക്കല്‍ എന്നിവയും മന്ത്രാലയം ആവശ്യപ്പെടുന്നു. ഒരു ട്രേഡ് മാര്‍ക്കിലുള്ള ലക്ഷ്വറി റെസ്റ്റോറന്റ് ഒരു നഗരത്തില്‍ ഒന്നിലധികം ശാഖകള്‍ തുറക്കുന്നതിനും വിലക്കുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hospitality standards Saudi Luxury dining rules MOMRAH regulations Saudi Arabia restaurants
    Latest News
    ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    11/09/2025
    കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    11/09/2025
    അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    11/09/2025
    ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
    11/09/2025
    ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version