Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 6
    Breaking:
    • വൻസ്രാവിന്റെ മാരക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; സിഡ്നിയിൽ കടൽത്തീരങ്ങൾ അടച്ചു
    • സസ്പെൻഷൻ പോര; കുന്നംകുളം കസ്റ്റഡി മർദന കേസിൽ അഞ്ച് പൊലീസുകാരെയും പിരിച്ചുവിടണമെന്ന് സുജിത്ത്
    • യൂറോപ്യൻ  ലോകകപ്പ് യോഗ്യത:ഫ്രാൻസിനും ഇറ്റലിക്കും ജയം
    • കൊച്ചി- അബൂദാബി ഇൻഡിഗോ വിമാനം 2 മണിക്കൂർ പറന്നു, സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി
    • ഖത്തറിലെ താമസ വസ്തു ഇടപാടിൽ വൻ കുതിപ്പ്; മുൻ വർഷത്തെ അപേക്ഷിച്ച് നൂറു ശതമാനത്തിലേറെ വർധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്‌റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2025 World Bahrain Gulf Qatar USA 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടൺ– അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്.

    ട്രംപ് തന്റെ വാഷിങ്ടണിലെ സ്വകാര്യ താമസസ്ഥലമായ മാർ ആ ലാഗോയിൽ അമീറിനെ സ്വീകരിക്കുകയും സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കുകയും ചെയ്തു. ഇരു നേതാക്കൾക്കും തമ്മിൽ ദീർഘകാല ബന്ധമുള്ളതിനാലാണ് ഇത്തവണയും പ്രത്യേക കൂടിക്കാഴ്ചയെന്ന് റിപ്പോൾട്ടുകൾ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയിലും മിഡിൽ ഈസ്റ്റ് മേഖലകളിലും സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ചർച്ചകളും വലിയ രീതിയിൽ നടക്കുകയുണ്ടായി. കഴിഞ്ഞ മേയിൽ രണ്ടാം പ്രസിഡൻസി കാലത്തെ ആദ്യ വിദേശ സന്ദർശനമായി ട്രംപ് സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശിച്ചിരുന്നു. ഖത്തറിൽ അദ്ദേഹം അൽ ഉദൈദ് എയർബേസും സന്ദർശിച്ചു, അത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനികത്താവളമാണ്.

    ഖത്തറുമായി 1.2 ട്രില്യൺ ഡോളറിനുമധികം വിലയുള്ള വമ്പൻ കരാറുകൾ ട്രംപ് നടത്തിയിരുന്നു. ബോയിങ്ങിൽ നിന്നു 210 വിമാനങ്ങൾ വാങ്ങുന്നതും, യുഎസ് ഡിഫൻസ് കമ്പനികളിൽ നിന്നുള്ള ഡ്രോൺ, ആന്റി-ഡ്രോൺ സാങ്കേതികവിദ്യകൾ വാങ്ങുന്നതുമാണ് അതിൽ പ്രധാനമായുണ്ടായിരുന്നത്. യുഎസ് എനർജി മേഖലയിലേക്കുള്ള നിക്ഷേപവും ഇതിൽ ഉൾപ്പെട്ടിരുന്നു

    ഇതോടൊപ്പം ബഹ്‌റൈൻ കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര ബന്ധങ്ങൾ, സുരക്ഷാ സഹകരണം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു. ബഹ്‌റൈൻ ആഭ്യന്തര നിക്ഷേപ പദ്ധതികൾക്കും ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്കുമായി യു.എസ്.-ബഹ്‌റൈൻ ബന്ധം കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിച്ചുള്ള ശ്രമങ്ങൾ ഈ സന്ദർശനത്തിന്റെ ഭാഗമായി ആണ് കാണുന്നത്. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന യുഎസ് ഫിഫ്ത്ത് ഫ്ലീറ്റിന് ആതിഥേയത്വം വഹിക്കുന്ന ദീർഘകാല സഖ്യകക്ഷിയാണ് ബഹ്‌റൈൻ.

    ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫ ഈ വർഷം അവസാനം വാഷിങ്ടൺ സന്ദർശിക്കാനാണ് സാധ്യത. രണ്ട് രാജ്യങ്ങൾക്കുമിടയിലെ സിവിലിയൻ ന്യൂക്ലിയർ എനർജി സഹകരണ കരാർ ഇതിനോടകം ഒപ്പുവച്ചിട്ടുണ്ട്.

    ട്രംപ് ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം നിലനിർത്താൻ നടത്തുന്ന ഈ നീക്കങ്ങൾ വ്യക്തിപരമായ ബന്ധവും സാമ്പത്തിക കരാറുകളും മുൻനിർത്തി ആഗോള രംഗത്ത് സ്വന്തം സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമമായിട്ടാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Donald Trump meeting qatar USA white house
    Latest News
    വൻസ്രാവിന്റെ മാരക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; സിഡ്നിയിൽ കടൽത്തീരങ്ങൾ അടച്ചു
    06/09/2025
    സസ്പെൻഷൻ പോര; കുന്നംകുളം കസ്റ്റഡി മർദന കേസിൽ അഞ്ച് പൊലീസുകാരെയും പിരിച്ചുവിടണമെന്ന് സുജിത്ത്
    06/09/2025
    യൂറോപ്യൻ  ലോകകപ്പ് യോഗ്യത:ഫ്രാൻസിനും ഇറ്റലിക്കും ജയം
    06/09/2025
    കൊച്ചി- അബൂദാബി ഇൻഡിഗോ വിമാനം 2 മണിക്കൂർ പറന്നു, സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി
    06/09/2025
    ഖത്തറിലെ താമസ വസ്തു ഇടപാടിൽ വൻ കുതിപ്പ്; മുൻ വർഷത്തെ അപേക്ഷിച്ച് നൂറു ശതമാനത്തിലേറെ വർധന
    06/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version