കോഴിക്കോട്– സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ചെക്രായിന്‍വളപ്പ് എംവി ഹൗസിലെ ഷറഫുദ്ധീന്‍ (55) ആണ് പിടിയിലായത്. യുവതികള്‍ നടക്കാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ 6ന് കോഴിക്കോട് ബാലന്‍ കെ നായര്‍ റോഡില്‍ വെച്ചാണ് യുവതികള്‍ക്ക് ദുരനുഭവമുണ്ടായത്. രാത്രി 9 മണിയോടെ ഭക്ഷണം പാര്‍സല്‍ വാങ്ങാനെത്തിയതായിരുന്നു യുവതികള്‍. ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ഷറഫുദ്ധീന്‍ വസ്ത്രമഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
ഇതിന് മുന്‍പും ഇയാള്‍ സമാനമായ രൂപത്തില്‍ സ്ത്രീകള്‍ക്ക് നേരെ പ്രദര്‍ശനം നടത്തിയിരുന്നതായി നടക്കാവ് എസ്‌ഐ ലീല വേലായുധന്‍ നടത്തിയ അന്യേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലേഡീസ് ഹോസ്റ്റലിലും മറ്റും അതിക്രമിച്ച് കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേശ്വരന്‍, സിപിഒ ധനീഷ്, നസീഹുദ്ദീന്‍ ജിഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.