മനാമ– ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 800 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടി-ഫൈബർ അന്തർവാഹിനി കേബിൾ സ്ഥാപിക്കുന്നതിന് ബഹ്റൈനും അമേരിക്കയുമായി പുതിയ കരാർ ഒപ്പുവച്ചു.
ബഹ്റൈനിന്റെ മുംതലകത്ത് ഹോൾഡിംഗ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് അബ്‌ദുല്ലാ ബിൻ ഖലീഫ അൽ ഖലീഫയും അമേരിക്കൻ സബ്കോം സിഇഒ ഡേവിഡ് കോഫ്ലാനുമാണ് പുതിയ കരാറിന് രൂപം കൊണ്ടുവന്നത്.
അന്തർവാഹിനി കേബിള്‍ പദ്ധതി ബഹ്റൈൻ ഉൾപ്പെടെ നാലു രാജ്യങ്ങൾക്കിടയിൽ ഡാറ്റാ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, വിവരസാങ്കേതികത രംഗത്തെ അന്തർദേശീയ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. ഇരു രാജ്യങ്ങളുടെ സ്വകാര്യ മേഖലകളുടെയും പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ മേഖലയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് നടന്ന സ്വീകരണച്ചടങ്ങിലാണ് ബഹ്റൈൻ-അമേരിക്ക ഇടപാടുകൾ പ്രഖ്യാപിച്ചത്. അന്തർവാഹിനി കേബിള്‍ പദ്ധതി ബഹ്റൈൻ ഉൾപ്പെടെ നാലു രാജ്യങ്ങൾക്കിടയിൽ ഡാറ്റാ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, വിവരസാങ്കേതികത രംഗത്തെ അന്തർദേശീയ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. ഇരു രാജ്യങ്ങളുടെ സ്വകാര്യ മേഖലകളുടെയും പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ മേഖലയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു.