മദീന – വിശുദ്ധ റമദാനിലെ ആദ്യത്തെ ഇരുപതു ദിവസങ്ങളില്‍ പ്രവാചക പള്ളിയില്‍ രണ്ടു കോടിയിലേറെ വിശ്വാസികള്‍ എത്തിയതായി ഹറം പരിചരണ വകുപ്പ് അറിയിച്ചു. ഇക്കാലയളവില്‍ 16,43,288 പേര് പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലി. 3,58,632 പുരുഷന്മാരും 2,96,595 വനിതകളും റൗദ ശരീഫില്‍ നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു.
വയോജനങ്ങള്‍ക്ക് നീക്കിവെച്ച സ്ഥലങ്ങള്‍ 50,822 പേര് പ്രയോജനപ്പെടുത്തി. ഇരുപതു ദിവസത്തിനിടെ മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ക്കിടയില്‍ 6,49,884 ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഗോള്‍ഫ് കാര്‍ട്ട് സേവനം 1,85,544 പേര്‍ക്ക് ലഭിച്ചു. 4,83,560 കുപ്പി സംസം വെള്ളവും 59,01,198 പേക്കറ്റ് ഇഫ്താറും ഇക്കാലയളവില്‍ പ്രവാചക പള്ളിയില്‍ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group