ദുബൈ– സുരക്ഷാ ഭീഷണിയെത്തുടർന്ന് ദുബൈ കമ്മ്യൂണിറ്റികളിൽ ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇവയുടെ ദുരുപയോഗം മൂലം 2025 ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ തന്നെ ദുബൈയിൽ നഷ്ടമായത് 13 ജീവനുകളാണ്. ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ട് 2024 ൽ മാത്രം നഗരത്തിൽ 254 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 10 പേർ മരിക്കുകയും 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വളരെ പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗം വാഗ്ദാനം ചെയ്യുന്നതാണ് ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും. മാത്രവുമല്ല, അവ ആളുകൾക്ക് സൗകര്യപ്രദവുമാണ്. അതുകൊണ്ട് തന്നെ അവയുടെ ജനപ്രീതി വര്‍ധിച്ചുവരുന്നുണ്ട്. എന്നാൽ, ട്രാഫിക് നിയമലംഘനങ്ങളും
മരണങ്ങളും വർധിക്കാൻ ഇത് പ്രധാന കാരണമായി. ഇതേതുടർന്ന് പല റെസിഡൻഷ്യൽ ഏരിയകൾക്കുള്ളിലും ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും പൂർണ്ണമായും നിരോധിക്കാൻ താമസക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഈ ഗതാഗത മാർഗങ്ങളെ ആശ്രയിക്കുന്ന ദൈനംദിന യാത്രക്കാർക്ക് തിരിച്ചടിയാണെന്ന് ചിലർ വാദിച്ചു.