ഷാര്‍ജ– ഷാര്‍ജയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്യേഷണം ആവശ്യപ്പെട്ട് കുടുംബം. തൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക മരിക്കുന്നതിന് മുമ്പ് ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. ഒരു വര്‍ഷം മുമ്പ് കുഞ്ഞ് ജനിച്ചതിന് ശേഷം പീഡനം കൂടിയെന്നും ഭര്‍ത്താവ് പൂര്‍ണമായി തന്നെ ഒഴിവാക്കിയെന്നും വിപഞ്ചികയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ജീവിതത്തിലെ സമ്മര്‍ദമെല്ലാം ഞാനാണ് അനുഭവിക്കുന്നത്. നിതീഷിന് അയാളുടെ കാര്യം മാത്രം നോക്കി നടന്നാല്‍ മതി. അയാളുടെ വായില്‍ നിന്ന് പുറത്തുവരുന്ന വാക്കുകള്‍ മറ്റുള്ളവരോട് പറയാന്‍ പറ്റാത്തവിധം വളരെ മോശമാണ്. അതുകൊണ്ട്അതുകൊണ്ട് അതിവിടെ ഞാന്‍ പറയുന്നില്ല. ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവില്‍ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തിലാണ്. പണത്തോട് ഇത്രമാത്രം ആര്‍ത്തിയുള്ള ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും വിപഞ്ചിക പറയുന്നു.എല്ലാം സഹിക്കുക തന്നെ. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ലെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.
2020 നവംബറിലാണ് കോട്ടയം സ്വദേശി നിധീഷുമായുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം മുമ്പ് കുഞ്ഞ് ജനിച്ചതിന് ശേഷം പീഡനം കൂടിയെന്നും ഭര്‍ത്താവ് പൂര്‍ണമായി തന്നെ ഒഴിവാക്കിയെന്നും വിപഞ്ചികയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാന്‍ തയ്യാറെടുപ്പുകളെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎഇയിലെ ഇന്ത്യന്‍എംബസി, വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി.കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയേയും മകള്‍ വൈഭവിയേയുംചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.