ദുബായ്– ജയിലിലെ അന്തേവാസികൾക്ക് സഹായം ഹസ്തം നീട്ടി ദുബായ് പോലീസ്. 6.5 മില്ല്യൺ ദിർഹമാണ് (153 മില്ല്യൺ രുപ) സാമ്പത്തികവും ഭൗതികവുമായ സഹായമായി നൽകിയത്. നിരവധി പങ്കാളികളുമായി സഹകരിച്ച് മാനുഷിക പരിചരണ വിഭാഗം വഴിയാണ് സഹായം വിതരണം ചെയ്തത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ്, കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിലെ പുരുഷ, സ്ത്രീ തടവുകാർക്കാണ് ഇത് ലഭിച്ചത്.
6,599,116 ദിർഹമാണ് (15,38,46,979 രൂപ) ദുബായ് പോലീസ് സഹായമായി നൽകിയത്. വാടക അടയ്ക്കുക, വൈദ്യചികിത്സകൾക്കുള്ള പണം നൽകുക, മോചിതരായ തടവുകാർക്ക് യാത്രാ ടിക്കറ്റുകൾ വാങ്ങാൻ സഹായിക്കുക, കുട്ടികളുടെ സ്കൂൾ ഫീസ് വഹിക്കുക, ജയിൽ സമൂഹത്തിന് സന്തോഷം നൽകുന്ന വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നിങ്ങനെ നിരവധി പ്രധാന ആവശ്യങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്.
“ഇത് പണത്തെക്കുറിച്ച് മാത്രമല്ല, ഇത് പ്രതീക്ഷ, അന്തസ്സ്, മെച്ചപ്പെട്ട ഭാവിയിൽ വിശ്വസിക്കാൻ ആളുകൾക്ക് ഒരു കാരണം നൽകൽ കൂടിയാണ്.” ജയിൽ വകുപ്പ് ഡയറക്ടർ മേജർ ജനറൽ മർവാൻ അബ്ദുൾ കരീം ജുൽഫാർ പറഞ്ഞു. നിരവധി സ്വകാര്യ വ്യക്തികളുമായി സഹകരിച്ച് മാനുഷിക പരിചരണ വിഭാഗം വഴിയാണ് ഇത്രയും വലിയ സഹായം ചെയ്തതെന്നും, ഈ സംരംഭത്തിന് സംഭാവന നൽകിയ ചാരിറ്റബിൾ സംഘടനകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, ഉദാരമതികൾ എന്നിവരുടെ ശ്രമങ്ങളെ പ്രശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
തടവുകാർക്കൊപ്പം നിൽക്കുകയും വെല്ലുവിളികളെ മറികടക്കാൻ അവരെ സഹായിക്കുകയും ചെയ്ത സ്വകാര്യ മേഖലയ്ക്കും മനുഷ്യസ്‌നേഹികൾക്കും സാമൂഹിക സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ സംഭാവനകൾ ആളുകൾ എത്രമാത്രം കരുതലുള്ളവരാണെന്ന് കാണിക്കുന്നു എന്നും തടവുകാർ വഹിക്കുന്ന ഭാരങ്ങൾ ലഘൂകരിക്കാൻ അവ സഹായിക്കുന്നു, അവർ മറവിയിലേക്ക് തള്ളിവിടുന്നില്ല എന്ന് അവരെ അറിയിക്കുന്നു. അവനവരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള അർഹത എല്ലാവർക്കുമുണ്ട്.” എന്നും മേജർ മർവാൻ അബ്ദുൽ കരീം ജുൽഫാർ കൂട്ടിചേർത്തു.