ന്യൂഡൽഹി– രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ SEPECAT ജാഗ്വർ മോഡൽ യുദ്ധവിമാനം ആണ് തകർന്നുവീണത്. രത്നഗഢ് ജില്ലയിലെ ഭാനുദ്ര ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. തകർന്നുവീണ വിമാനത്തിനരികിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ആകാശത്തുനിന്ന് തീഗോളമായി പതിക്കുകയായിരുന്നെന്നാണ് ദൃസാക്ഷികളായി ഗ്രാമവാസികൾ രേഖപ്പെടുത്തുന്നത്. വയലിന്റെ വലിയ ഒരു ഭാഗം തന്നെ കത്തിയമർന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് വ്യോമസേന ഔദ്യോഗികമായി പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. ആയതിനാൽ, പരിശീലന പറക്കലായിരുന്നോ അതോ മറ്റെന്തെങ്കിലും ദൗത്യമായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
തകർന്ന് വീണ വിമാനത്തിനരികിൽ നിന്നായി ചിതറിക്കിടക്കുകയായിരുന്നു മൃതശരീരം എന്നാണ് റിപ്പോർട്ട്. ജോധ്പൂരിലെ ബികാനീറിലുമടക്കം രാജസ്ഥാനിൽ വ്യോമസേനക്ക് നിരവധി താവളങ്ങളുണ്ട്. ഈ വർഷം ജാഗ്വർ വിമാനം അപകടത്തിൽപ്പെടുന്ന രാണ്ടാമത്തെ സംഭവമാണിത്. ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വർ വിമാനം തകർന്നുവീണിരുന്നു.