ബംഗളൂരു: കർണാടകയിൽ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ ഗ്രാമത്തിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കുട്ടി 16 അടി താഴ്ചയിൽ തലകീഴായാണുള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്. കുഴൽക്കിണറ്റിൽനിന്ന് കുട്ടിയുടെ ശബ്ദം കേട്ട പരിസരവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസ്, റവന്യൂ വകുപ്പ്, പഞ്ചായത്ത്, ഫയർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group