ദുബൈ– കോഴിക്കോട് പേരാമ്പ്ര സ്വദേശി സമീസ് ദുബൈയില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകനാണ് മരണപ്പെട്ട സമീസ്. 39 വയസായിരുന്ന യുവാവ് വേക്ക് മെഷീന്‍ ആന്‍ഡ് ടൂള്‍ഡ് ജീവനക്കാരനാണ്. ദുബൈ കറാമയിലെ താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍വെച്ച് കാറില്‍ കയറുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ബീവി. ഭാര്യ: നൗഫിയ. നാല് മക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group