Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    • കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മധ്യ ഗാസയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നതിനിടെ ഫലസ്തീന്‍ യുവതിയും മകളും രക്ഷപ്പെടുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസയിലെ ഇസ്രായില്‍ ആക്രമണം തടയാനായി മധ്യസ്ഥര്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം സംബന്ധിച്ച് ഫലസ്തീന്‍ വിഭാഗങ്ങളുമായുള്ള ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ മറുപടി മധ്യസ്ഥര്‍ക്ക് നല്‍കിയതായി ഹമാസ് പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണ്. വെടിനിര്‍ത്തല്‍ ചട്ടക്കൂട് നടപ്പാക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഗൗരവമായ സന്നദ്ധത ഹമാസ് വ്യക്തമാക്കി.


    അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഹമാസ് മറുപടി സമര്‍പ്പിച്ചതായും, പ്രതികരണം പോസിറ്റീവ് ആണെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സഹായിക്കുമെന്നും ഫലസ്തീന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
    ഇസ്രായിലും ഹമാസും തമ്മില്‍ ഏകദേശം 21 മാസമായി നടക്കുന്ന യുദ്ധത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള അന്തിമ നിര്‍ദേശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വരും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപക്ഷത്തുനിന്നും പ്രതികരണം പ്രതീക്ഷിക്കുന്നതായും ട്രംപ് സൂചിപ്പിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള ഞങ്ങളുടെ പ്രതികരണം ഞങ്ങള്‍ മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും നല്‍കിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഹമാസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഹമാസിന്റെ പ്രതികരണം പോസിറ്റീവ് ആണെന്നും അത് ഒരു കരാറിലെത്താന്‍ സഹായിക്കുമെന്നും ചര്‍ച്ചകളോട് അടുപ്പമുള്ള ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മുന്‍കാല വെടിനിര്‍ത്തല്‍ ധാരണകള്‍ക്കനുസൃതമായി ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള സംവിധാനം പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ കരാറില്‍ ചെറിയ ഭേദഗതികള്‍ വരുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായിലി വാര്‍ത്താ സൈറ്റായ വൈനെറ്റ് വെളിപ്പെടുത്തി. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ അടച്ചുപൂട്ടണമെന്നും മുന്‍ വെടിനിര്‍ത്തല്‍ കരാറില്‍ വ്യക്തമാക്കിയ സ്ഥലങ്ങളിലേക്ക് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. 60 ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം യുദ്ധം പുനരാരംഭിക്കരുതെന്നും മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ തുടരുന്നത് ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. 60 ദിവസത്തെ വെടിനിര്‍ത്തലിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചിട്ടുണ്ടെന്നും ആ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.


    ട്രംപിന്റെ പ്രഖ്യാപനത്തെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ഹമാസും ഇസ്രായിലും പരസ്യ പ്രസ്താവനകളില്‍ നിന്ന് അകലം പാലിക്കുകയാണ്. ജീവനോടെയിരിക്കുന്ന 20 ബന്ദികളെ ഇപ്പോഴും തടങ്കലില്‍ വെച്ചതായി വിശ്വസിക്കപ്പെടുന്ന ഹമാസിനെ നിരായുധരാക്കണമെന്ന് നെതന്യാഹു ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹമാസ് വിസമ്മതിക്കുകയാണ്. തിങ്കളാഴ്ച വാഷിംഗ്ടണില്‍ വെച്ച് നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ceasefire Talks Gaza Conflict Hamas
    Latest News
    കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    21/02/2026
    കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    21/02/2026
    ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    21/02/2026
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version