ചങ്ങനാശ്ശേരി– റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസുകാരോട് കയർത്ത് സിപിഎം നേതാവ്. ചങ്ങനാശ്ശേരി നഗരത്തിലെ നടുറോഡില്‍ വെച്ച് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കയ്യാങ്കളിയിൽ പരുക്കേറ്റ എസ്‌ഐയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇവിടേക്ക് സിപിഎം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.
വെള്ളിയാഴ്ച രാത്രി ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംക്ഷനു സമീപത്തായിട്ടായിരുന്നു സംഭവം. സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എ നിസാറും എസ്‌ഐ ടിനുവും തമ്മിലാണു സംഘര്‍ഷമുണ്ടായത്. പോലീസ് പരിശോധന നടക്കുന്നതിനിടയില്‍ ബൈക്കിലെത്തിയ നിസാറിനോട് ബ്രെത്തലൈസറിലേക്ക് ഊതാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. നിസാർ പോലീസിന്റെ കയ്യില്‍ നിന്ന് യന്ത്രം തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയുണ്ടാവുകയും എസ്‌ഐ ടിനുവിനെ ഇയാൾ മര്‍ദിക്കുകയും ചെയ്തു. സംഭവ സ്ഥലത്തേക്ക് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ പോലീസിന് പിന്തിരിയേണ്ടി വന്നു. ഇരുവരും പരാതി നല്‍കിയതായി എസ്എച്ച്ഒ വിനോദ് കുമാര്‍ പറഞ്ഞു.