തൃശൂർ– തൃശൂർ അക്കികാവ് കേച്ചേരി ബൈപാസിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. പന്നിത്തടം ജംഗ്ഷനിൽ നിന്ന് മീൻ കയറ്റി വരികയായിരുന്ന ലോറിയും കോഴിക്കോട് നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന ശബരി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കെഎസ്ആർടിസി ഡ്രൈവറുടെ നില ഗുരുതരാവസ്ഥയിലാണ്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
ഹൈവേയിലൂടെ ഓടികൊണ്ടിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ, അമിത വേഗതയിലെത്തിയ മീൻ ലോറി കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും, വശത്തുള്ള കടകളിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. രണ്ട് വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. പെർമിറ്റില്ലാത്ത റൂട്ടിലൂടെയാണ് കെഎസ്ആർടിസി സർവീസ് നടത്തിയതെന്നാണ് ആരോപണം