റിയാദ്– ഗൾഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു. ഇത് ടൂറിസത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നും ലോക രാജ്യങ്ങളില്‍ നിന്ന് അങ്ങോളമിങ്ങോളമുള്ള ആളുകല്‍ക്ക് ജി.സി.സി മേഖലയിലേക്ക് എളുപ്പത്തില്‍ ഒഴുകിയെത്താനാകുമെന്നുമാണ് പ്രതീക്ഷ.
ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുഡോള്‍വ് കഴിഞ്ഞ ദിവസമാണ് ഈ പ്രഖ്യാപനം നടത്തിയത്. ബഹ്‌റൈന്‍, കുവൈത്ത്,ഒമാന്‍,സൗദി അറേബ്യ,യു.എ.ഇ എന്നീ രാജ്യങ്ങളുടെ സഹകരണ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുണ്ടായി. സിംഗിള്‍ എന്‍ട്രി വിസ നടപ്പാക്കിയാല്‍ വിനോദസഞ്ചാരികള്‍ക്ക് ഒന്നിലധികം ദേശീയ വിസകളുടെ ആവശ്യമില്ലാതെ തന്നെ മുഴുവന്‍ രാജ്യങ്ങളും ചുറ്റ കറങ്ങാന്‍ സഹായിക്കും. ഗള്‍ഫ് മേഖലയ്ക്കുള്ളില്‍ കൂടുതല്‍ ആഴത്തിലുള്ള സംയോജനത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുക, യാത്രാ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി വിനോദസഞ്ചാരത്തെ പ്രയോജനപ്പെടുത്തുക എന്നീ ഗൾഫ് നേതൃത്വത്തിന്റെ പങ്കിട്ട കാഴ്ചപ്പാടിന്റെ പ്രതിഫലനമായാണ് പദ്ധതിയെ അൽ ബുദൽവി വിശേഷിപ്പിച്ചത്.
ഈ ഏകീകൃത വിസ പദ്ധതി തങ്ങളുടെ നേതാക്കളുടെ തന്ത്രപരമായ ലക്ഷ്യങ്ങളെ നിറവേറ്റുമെന്നും, രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുകയും, നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും, ആഗോള സുരക്ഷാ വെല്ലുവിളികള്‍ നേരിടാനുള്ള തങ്ങളുടെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
യൂറോപ്പിലെ ഷെങ്കന്‍ വിസാ മോഡലിലാണ് പുതിയ സംവിധാനം പ്രതിഫലിക്കുക. ഔദ്യോഗികമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നുതെന്നും അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.