Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    • ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    • ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    • പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    • വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ ഭീഷണിയെ അപലപിച്ച് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സൗദിയിൽ എൽ.പി.ജി വിതരണത്തിന് നിയന്ത്രണങ്ങളുമായി ഊര്‍ജ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ദ്രവീകൃത പെട്രോളിയം വാതക (എൽ.പി.ജി) വിതരണത്തിനുള്ള കർശന നിയന്ത്രണങ്ങൾ ഊർജ മന്ത്രാലയം പുറപ്പെടുവിച്ചു. ലൈസൻസ് നേടുന്നതിനും പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള വ്യവസ്ഥകൾ, സാങ്കേതിക മാനദണ്ഡങ്ങൾ, മേൽനോട്ട നടപടിക്രമങ്ങൾ എന്നിവ ഈ ചട്ടങ്ങളിൽ ഉൾപ്പെടുന്നു.

    പ്രവർത്തന ലൈസൻസിനായി നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ എല്ലാ ഉപകരണങ്ങളും ടാങ്കുകളും ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഫില്ലിംഗ്, സംഭരണ സൗകര്യങ്ങൾ സ്ഥാപിക്കാനും വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ലൈസൻസുള്ള വിതരണക്കാരിൽനിന്ന് എൽ.പി.ജി നേടണം. പുതിയ ലൈസൻസിനും പുതുക്കലിനും 20,000 റിയാൽ ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആരോഗ്യകരമായ മത്സരം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ കമ്പനികൾ ഏർപ്പെടരുതെന്നും മുൻകൂർ അനുമതിയില്ലാതെ വിതരണം നിർത്തരുതെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഗ്യാസ് വിതരണത്തിനുള്ള ടാങ്കറുകളിലും ട്രക്കുകളിലും ഊർജ മന്ത്രാലയവുമായും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുമായും ബന്ധിപ്പിച്ച ട്രാക്കിംഗ് സംവിധാനം ഉപയോഗിക്കണം. അപകടത്തിൽപ്പെടുന്ന ടാങ്കുകളും ട്രക്കുകളും വിതരണ കമ്പനികൾ കൈകാര്യം ചെയ്യണം. വാഹനവ്യൂഹത്തിന്റെ വലുപ്പത്തിനനുസരിച്ച് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കണം. ഉപകരണങ്ങളും ടാങ്കുകളും പതിവായി പരിപാലിക്കണമെന്നും അറ്റകുറ്റപ്പണി, കാലിബ്രേഷൻ രേഖകൾ കുറഞ്ഞത് അഞ്ച് വർഷം സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്.

    ക്വാളിഫിക്കേഷൻ അപേക്ഷകൾ മന്ത്രാലയം നിർദേശിച്ച രീതിയിലും സമയപരിധിയിലും സമർപ്പിക്കണം. ഭരണപരവും സാങ്കേതികവുമായ വൈദഗ്ധ്യം, സാമ്പത്തിക ശേഷി എന്നിവ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടുത്തണം. യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് മന്ത്രാലയം ടെൻഡർ രേഖ അയക്കും. ടെൻഡർ രേഖയിൽ ഭേദഗതി വരുത്താനോ, വീണ്ടും സമർപ്പിക്കാനോ, റദ്ദാക്കാനോ മന്ത്രാലയത്തിന് അവകാശമുണ്ട്. ടെൻഡറിൽ പങ്കെടുക്കുന്നവർ സാങ്കേതിക ടെൻഡറുകൾ മന്ത്രാലയത്തിന്റെ അവലോകനത്തിനായി സമർപ്പിക്കണം. വിജയിക്കുന്ന ടെൻഡർ പ്രഖ്യാപിക്കും.

    വ്യാവസായിക നഗരങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നഗരസഭാ, പാർപ്പിട മന്ത്രാലയത്തിൽനിന്ന് വാണിജ്യ പ്രവർത്തന ലൈസൻസോ, വ്യാവസായിക ഭൂമി അനുവദിക്കൽ കരാറോ നേടണം. ചരക്ക് ഗതാഗത ലൈസൻസ്, വിദേശ നിക്ഷേപകർക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും നിക്ഷേപ മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസും ആവശ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gas Supply Control LPG Regulation Saudi Energy Ministry
    Latest News
    മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    03/07/2025
    ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    03/07/2025
    ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    03/07/2025
    പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    03/07/2025
    വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ ഭീഷണിയെ അപലപിച്ച് സൗദി അറേബ്യ
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version