ജുബൈൽ : കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രവാസി സമൂഹം നേരിടുന്ന അടിയന്തരസാഹചര്യങ്ങളിൽ പ്രായോഗികമായി ഇടപെടാൻ കഴിവുള്ള സജ്ജമായ ടീം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, ജൂൺ 19 ന് KIMS ഓഡിറ്റോറിയത്തിൽ എമർജൻസി റെസ്പോൺസ് ടീം (ERT) ട്രെയിനിംഗ് സംഘടിപ്പിച്ചു. ചടങ്ങ് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.
ജുബൈൽ കെഎംസിസി പ്രസിഡണ്ട് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ മരണമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ, തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങളും തൊഴിലുടമയുമായുള്ള പ്രശ്നങ്ങളും, പൊലീസുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യവും ഫലപ്രദവുമായ ഇടപെടലുകൾ നടത്തേണ്ടതെങ്ങനെ എന്നതിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങളോടുകൂടി ട്രെയിനർമാരായ ഇക്ബാൽ ആനമങ്ങാട് (ആൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്), അൻസാരി നാരിയ (വൈസ് പ്രസിഡണ്ട്, കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി) എന്നിവർ പരിശീലനം നൽകി.
സമൂഹക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ കഴിവുറ്റ വ്യക്തികളെ സജ്ജമാക്കുന്ന ഈ പരിപാടിയിൽ ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.