Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • അകാഫ് മ്യൂസിക് ക്ലബ്‌ ലോക സംഗീത ദിനം ആഘോഷിച്ചു
    • രക്ഷപ്പെട്ട് പോർച്ചുഗൽ, ക്രൊയേഷ്യക്കും ഇംഗ്ലണ്ടിനും ജയം, ഘാനയും കോംഗോയും നോകൗട്ടിൽ
    • യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    • ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    • താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശ്ശൂര്‍: തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു. ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാനാണ് അസ്ഥി പെറുക്കി സൂക്ഷിച്ചത് എന്നാണ് വിവരം. തൃശ്ശൂര്‍ പുതുക്കാടാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ ഭവീഷ് (26) അനീഷ (21) എന്നിവരെ കസ്റ്റഡിയിലെടുത്തു. അസ്ഥികള്‍ യുവാവ് പുതുക്കാട് പോലീസില്‍ ഏല്‍പ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുവാവ് തന്നെയാണ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അസ്ഥികൾ നൽകിയത്. ഇയാൾ മദ്യലഹരിയിലാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെത്തിയ ഇയാൾ പരിശോധന ആവശ്യപ്പെടുകയായിരുന്നു. യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇയാൾ സ്റ്റേഷനിൽ എത്തുകയായിരുന്നു. വീട്ടുകാർ അറിയാതെ ഗർഭിണിയായ യുവതിയുടെ ആദ്യ പ്രസവം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ശുചിമുറിയിൽ ആയിരുന്നു. എന്നാൽ രണ്ടാമതും ഗർഭിണിയായ യുവതി വീണ്ടും പ്രസവിച്ചു. കുഞ്ഞുങ്ങൾ പ്രസവത്തിൽ തന്നെയാണോ മരിച്ചത്, കൊലപാതകമാണോ എന്നീ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.


    മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ വ്യക്തതയില്ല. പോലീസ് അന്വേഷണം തുടരുകയാണ്. കുഞ്ഞുങ്ങളുടെ അസ്ഥി തന്നെയാണോ എന്ന് ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു വരികയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Puthukkad തൃശൂർ
    Latest News
    അകാഫ് മ്യൂസിക് ക്ലബ്‌ ലോക സംഗീത ദിനം ആഘോഷിച്ചു
    28/06/2026
    രക്ഷപ്പെട്ട് പോർച്ചുഗൽ, ക്രൊയേഷ്യക്കും ഇംഗ്ലണ്ടിനും ജയം, ഘാനയും കോംഗോയും നോകൗട്ടിൽ
    28/06/2026
    യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    27/06/2026
    ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    27/06/2026
    താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version