Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    • സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    • സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    • സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    • ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    മാമി തിരോധാന കേസ്: 3 പ്രതികള്‍ പൊലീസ് വലയില്‍; ഉടന്‍ അറസ്റ്റിന് സാധ്യത

    മാമിയെ കാണാതായിട്ട് 675 ദിവസം. ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം ഏറ്റെടുത്തിട്ട് 290 ദിവസങ്ങള്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2025 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബാലുശ്ശേരി സ്വദേശി ആട്ടൂര്‍ മുഹമ്മദ് എന്ന മാമി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- നഗരത്തിലെ പ്രമുഖ റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരന്‍ ബാലുശ്ശേരി സ്വദേശി ആട്ടൂര്‍ മുഹമ്മദ് എന്ന മാമി (57) യെ കാണാതായിട്ട് 675 ദിവസം പിന്നിടുമ്പോള്‍ കേസില്‍ വഴിത്തിരിവ്. 3 പ്രതികള്‍ പൊലീസ് വലയിലുണ്ടെന്നാണറിയുന്നത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലലാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വിവര ശേഖരണം തുടങ്ങിയത്. മാമിയെ കണ്ടെത്താനായില്ലെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് വലയിലാക്കിയതെന്നാണ് ലഭ്യമാവുന്ന വിവരം. മാമിയെ കാണാതായി 675 ദിവസം പിന്നിടുമ്പോള്‍ അത്ര തന്നെ പഴക്കമുള്ള ചില വിവരങ്ങള്‍ക്ക് പിറകെ പോയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത് എന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.


    ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ട് 290 ദിവസങ്ങളായി. അതിനിടെ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ സംഘത്തെ മാറ്റി പകരം നിയമിച്ചിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ അമിത താത്പര്യമെടുത്തതോടെയാണ് മാമി കേസ് പുതിയ വഴിത്തിരിവിലെത്തിയതെന്നറിയുന്നു. നാരായണന്‍ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയിലെ അന്വേഷണമാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം ലക്ഷ്യത്തിലേക്കെത്തിയതെന്നറിയുന്നു.
    സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍കോള്‍ രേഖകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കവേയാണ് പുതിയൊരു വിവരം ലഭിച്ചത്. നേരത്തെ നടക്കാവ് പൊലീസ്, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷണ ഘട്ടത്തില്‍ ശേഖരിച്ചുവെച്ച ചില ഫോണ്‍കോള്‍ രേഖകളും വഴിത്തിരിവ് ഘട്ടത്തിലും ഗുണകരമാവാനിടയുണ്ട്. 2023 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് അരയിടത്തുപാലത്തെ ഒരു കെട്ടിടത്തില്‍ നിന്ന് ഒരു വാഹനത്തില്‍ കയറി തലക്കളത്തൂര്‍ ഭാഗത്തേക്കാണ് മാമി പോയത്. പിന്നീട് മാമിയുമായി സംസാരിച്ചപ്പോഴെല്ലാം ഒപ്പം മൂന്നോ അതിലധികമോ ആളുകള്‍ മാമിയോടൊപ്പം ഉണ്ടായിരുന്നതായും അവരുടെ ശബ്ദം കേട്ടിരുന്നതായും മാമിയുടെ വീട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മാമിയുടെ 2 മൊബൈല്‍ ഫോണുകളും ഒന്നിച്ച് ഓഫായത് തലക്കളത്തൂര്‍ ഭാഗത്ത് നിന്നായിരുന്നു. ആ മേഖലയിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള നമ്പറുകളാണ് തെളിവായി മുമ്പിലുള്ളത്. 14 നമ്പറുകള്‍ പ്രധാനമായും കേസന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഈ മൊബൈല്‍ നമ്പരുടമകള്‍ ഉള്‍പ്പെടെ 200 പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകഴിഞ്ഞു. ഇതില്‍ ചിലരുടെ മൊഴികള്‍ സത്യവിരുദ്ധമാണെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മാമിയുടെ കേസില്‍ ആളുകളെ കണ്ടെത്തിയതോടെ കാണാതായി എന്ന പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന ‘മിസിങ്’ കേസുകളുടെ അന്വേഷണത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കൂടുതല്‍ മികവാര്‍ജിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാമി കേസില്‍ മികച്ച അവസരങ്ങള്‍ നഷ്ട.പ്പെടുത്തിയെന്ന് പൊലീസ് സേനക്കുള്ളില്‍ തന്നെ ശക്തമായ വിമര്‍ശനവുണ്ടായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Case Crime branch mami missing
    Latest News
    സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    27/06/2025
    സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    27/06/2025
    സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    27/06/2025
    സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    27/06/2025
    ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version