തിരുവനന്തപുരം– ഹൃദയാഗാതത്തെ തുടര്‍ന്ന തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വി.എസ്. വിവിധ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘമാണ് വി.എസിനെ പരിചരിക്കുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, വിദഗ്ദരുടെ സംയുക്ത പരിചരണവും ലഭ്യമാക്കിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് ഉള്‍പ്പെടെയുള്ളവര്‍ അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
Read more: ആരോഗ്യ നിലയില്‍ മാറ്റമില്ല, വി.എസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു